ASL ഫുട്ബോൾ മേള; ടെർമിനേറ്റർ ജേതാക്കൾ
നാടുകാണി :അൽ മഖർ ആർട്സ് & കോമേഴ്‌സ് MAQRIANZ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപെട്ട അൽ മഖർ സോക്കർ ലീഗ് -2018 ഫൈനൽ മത്സരത്തിൽ ബാന്റർലോനയെ ഒരു ഗോളിന് പരാജയപ്പെടുത്തി ടെർമിനേറ്റർ ജേതാക്കളായി. ബെസ്റ്റ് പ്ലയെർ ആയി സിജാസിനെയും ബെസ്റ്റ് ഗോൾകീപ്പറായി ഉസാമ ടി പി യെയും മോസ്റ്റ് ഗോൾ സ്കോറർ ആയി സൽമാനേയും തിരഞ്ഞെടുക്കപ്പെട്ടു.ജേതാക്കളായ ടെർമിനേറ്റർ ടീമിന് പ്രിൻസിപ്പൽ അബൂബക്കർ മാസ്റ്റർ ട്രോഫി വിതരണം ചെയ്തു. അഡ്മിനിസ്‌ട്രേറ്റീവ് സിപി സുഹൈൽ, ഇംഗ്ലീഷ് മീഡിയം പ്രിൻസിപ്പൽ അഷറഫ് മാസ്റ്റർ കിച്ചേരി,ഷുഹൈബ് അമാനി കയരളം, ബിനീഷ് സി ജെ മാസ്റ്റർ , ചന്ദ്രൻ മാസ്റ്റർ എന്നിവർ സംബന്ധിച്ചു
No comments