SKSSF ടേബിൾ ടോക്ക് ഇന്ന്; കണ്ണൂർ SI ശ്രീജിത്ത് കോടേരി ഉദ്ഘാടനം നിർവ്വഹിക്കും
കണ്ണൂർ: ഭക്ഷണം, ശുചിത്വം വ്യായാമം എന്ന പ്രമേയത്തിൽ നടക്കുന്ന ആരോഗ്യ ജാഗ്രതാ ബോധവൽക്കരണ ടേബിൾ ടോക്ക് ഇന്ന് വൈകുന്നേരം മൂന്ന് മണി മുതൽ 5 മണി വരെ കണ്ണൂർ റോയൽ ഒമേഴ്സിൽ നടക്കും.
- ഭക്ഷണ വസ്തുക്കളിൽ മായം, ഹോട്ടൽ ഭക്ഷണത്തിൽ കൃത്രിമം, വിഷാംശമുള്ള പഴങ്ങൾ, പച്ചക്കറികൾ, മത്സ്യങ്ങൾ, അനാവശ്യ മരുന്നുകൾ അടിച്ചേൽപ്പിക്കൽ എന്നിവക്കെതിരെയുള്ള ബോധവൽക്കരമാണിതിൽ നടക്കുന്നത്. വ്യാപാര, മത്സ്യ, കച്ചവട പ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, ജനപ്രതിനിധികൾ, സാമൂഹ്യ പ്രവർത്തകർ പങ്കെടുക്കും. കണ്ണൂർ Si ശ്രീജിത്ത് കോടേരി ഉൽഘാടനം ചെയ്യും.
സോക്ടർ ഫൈസൽ സി.പി കണ്ണൂർ ഡെന്റൽ കോളേജ് മുസ്തഫ കെ.പി ( ഫുഡ് ഇൻസ്പെക്ടർ ) കൃഷ്ണകുമാർ (ഹെൽത്ത് ഇൻസ്പെക്ടർ) അഡ്വക്കറ്റ് ഹനീഫ്
രാധാകൃഷ്ണൻ (അഗ്രികൾച്ചറൽ ഓഫീസർ ) ഡോക്ടർ ഇർഷാദ് (അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ്)
തുടങ്ങിയ പ്രമുഖർ സംബന്ധിക്കും.
ഡോക്ടർ കബീർ ശ്രീകണ്ഠാപുരം മോഡറേറ്ററായിരിക്കും.
ശഹീർ പാപ്പിനിശ്ശേരി
അഹ്മദ് ബഷീർ ഫൈസി മാണിയൂർ, ബഷീർ അസ്അദി നമ്പ്രം ജലീൽ ഹസനി, അസ്ലം പടപ്പേങ്ങാട് സംസാരിക്കും.
No comments