പെറ്റി അടയ്ക്കാത്തവരുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യാന്‍ നടപടി
അമിതവേഗത്തിന് അഞ്ചില്‍ കൂടുതല്‍ പെറ്റി വന്നിട്ടും അടയ്ക്കാത്തവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ ഗതാഗത കമ്മിഷണര്‍ ആര്‍ടിഒമാര്‍ക്കു നിര്‍ദേശം നല്‍കി. ഇതിന്റെ ഭാഗമായി രാഷ്ട്രീയ നേതാക്കള്‍ക്ക് അടക്കം ഒരിക്കല്‍ കൂടി നോട്ടീസ് അയയ്ക്കും.അമിത വേഗതത്തിന് പിഴയൊടുക്കാത്തരാഷ്ട്രീയപാര്‍ട്ടി നേതാക്കളുടേയും ജനപ്രതിനിധികളുടേയും സര്‍ക്കാര്‍ ഉന്നതരുടെയും കണക്കുകള്‍ കഴിഞ്ഞ ദിവസങ്ങില്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്‌നു.
ഇതേ ,തുടര്‍ന്നാണ് അമിത് വേഗത്തതിന് അഞ്ചില്‍ കൂടുതസല്‍ പെറ്റി വന്നിട്ടും അടയ്ക്കാത്തവരുടെ ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍വാഹന വകുപ്പിന്റെ തീരുമാനം. അഞ്ചില്‍കൂടുതല്‍ പിഴ വന്നവരുടെ ലിസ്റ്റ് കൊച്ചിയിലെ മോട്ടോര്‍വാഹന വകുപ്പിന്റ എന്‍ഫോഴ്‌സ്‌മെന്റ് കണ്‍ട്രോള്‍റൂമില്‍ നിന്ന് ആര്‍.ടി.ഒ മാര്‍ക്ക് അയച്ചിട്ടുണ്ട്. ഇവര്‍ക്കെല്ലാം ഒരിക്കല്‍ കൂടി നോട്ടീസ് അയയ്ക്കും. പല ഉന്നത രാഷ്ട്രീയനേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ മനപൂര്‍വം നോട്ടീസ് അയച്ചിരുന്നില്ല. എന്നാല്‍ ആരേയും ഒഴിവാക്കരുതെന്നാണ് പുതിയ നിര്‍ദേശം. . ഇനിയും പെറ്റി അടയ്ക്കുന്നില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കും. ഇതിന്റ പുരോഗതി വിലയിരുത്താന്‍ അടുത്തബുധനാഴ്ച കമ്മീഷണര്‍ ആര്‍.ടി.ഒ മാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഈയിടെ ഗവര്‍ണറുടെ ഒദദ്യോഗിക വാഹനത്തിന് അമിത വേഗത്തിന് പിഴ വന്നിരുന്നു.
ഗവര്‍ണര്‍ ഇടെപെട്ട് തന്നെ പിഴ അഅടടപ്പിക്കുകയും ചെയ്തു 33000 ലൈസന്‍സ് കഴിഞ്ഞവര്‍ഷം സസ്‌പെന്‍ഡ് ചെയ്തിരുന്നു. സ്ഥിരമായി പെറ്റി അടയ്ക്കാത്തവര്‍ക്കെതിരെ നേരത്തെ പ്രോസിക്യൂഷന്‍ നടപടി ആരംഭിക്കാന്‍ മോട്ടോര്‍വാഹന വകുപ്പ് തീരുമാനിച്ചിരുന്നു. ഇതിന് വ്യക്തതതേടി ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ മതിയായ ജീവനക്കാരുണ്ടോയെന്ന് കോടതി ആരാഞ്ഞു. പൊലീസിന്റ കൂടി സഹായം വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും പൊലീസില്‍ മതിയായ ആളില്ലെന്ന് ഡിജിപി വ്യക്തമാക്കിയതോടെ തുടര്‍നടപടികള്‍ മുടങ്ങി .
No comments