APP DOWNLOAD

TRENDING

പിലാത്തറ- പാപ്പിനിശ്ശേരി കെ എസ് ടി പി റോഡ് ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി; ഉദ്ഘാടനം ബഹിഷ്കരിക്കുമെന്ന് ഭാരത ജനത പാർട്ടി



പിലാത്തറ- പാപ്പിനിശ്ശേരി കെ എസ് ടി പി റോഡ് ഉദ്‌ഘാടനം നാളെ നടക്കും. അതിനുള്ള ഒരുക്കങ്ങൾ പഴയങ്ങാടിയിൽ പൂർത്തിയായി.പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡിന്റെയും താവം, പാപ്പിനിശ്ശേരി മേൽപ്പാലങ്ങളുടെയും രാമപുരം പാലത്തിന്റെയും ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് നാലിന് പഴയങ്ങാടി ബസ്‌സ്റ്റാൻഡ് പരിസരത്ത് നടക്കും...

മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ഇ.പി.ജയരാജൻ അധ്യക്ഷതവഹിക്കും. ഉദ്ഘാടന പരിപാടിക്കുശേഷം കോഴിക്കോട് നീലാംബരിയുടെ ഗാനമേള അരങ്ങേറും.

അതേ സമയം കെ എസ് ടി പി റോഡ് ഉദ്ഘാടനം ഭാരതീയ ജനതാപാർട്ടി ബഹിഷ്‌കരിക്കും. കെഎസ്ടിപി റോഡ് കേവലം മെക്കാഡം ടാറിങ് റോഡിൽ ഒതുക്കി എന്ന് ആക്ഷേപം. കെഎസ്ടിപി സ്ഥലം ഏറ്റെടുക്കുന്നതിന് ഉൾപ്പെടെ അഴിമതി നടത്തിയിട്ടുണ്ടെന്ന് നേതാക്കൾ പഴയങ്ങാടിയിൽ മാധ്യമ സമ്മേളനത്തിൽ അറിയിച്ചു

No comments