നടുവിലിൽ യൂത്ത് ലീഗ് പ്രവർത്തകർക്ക് നേരെ ആക്രമം ; രണ്ട് പേർക്ക് പരിക്ക്
നടുവിൽ:നടുവിൽ വിലക്കണ്ണുരിൽ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർക്ക് നേരെ അക്രമം. യൂത്ത് ലീഗ് വിലക്കണ്ണുർ ശാഖ പ്രസിഡന്റ് നംഷീദ്,ഷക്കീർ എന്നവർക്ക് നേരെയാണ് മാരകായുധങ്ങളുമായി എത്തിയ അക്രമം അഴിച്ചു വിട്ടത്.
യുവജനയാത്രയുടെ പ്രചരണ ഭാഗമായി ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് നടത്താനിരുന്ന പദയാത്രയുമായി ബന്ധപ്പെട്ട് പോസ്റ്ററുകളും ബാനറും വെക്കാൻ എത്തിയ പ്രവർത്തകർക്ക് നേരെയാണ് വടിവാൾ,കമ്പിപ്പാര ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് വധിക്കാൻ ശ്രമിച്ചത്.രണ്ട് ദിവസം മുൻപ് ഇവിടെ യൂത്ത് ലീഗ് സ്ഥാപിച്ച പോസ്റ്ററുകളും ബാനറുകളും നശിപ്പിക്കുകയും,യൂത്ത് ലീഗ് പ്രവർത്തകനായ നംഷീദിന്റെ സ്ഥാപനത്തിന് നേരെയും ആക്രമണം ഉണ്ടായിരുന്നു.
സിപിഎം ഗുണ്ടകളാണ് ആക്രമണത്തിന് പിന്നിലെന്ന് ലീഗ് ആരോപിച്ചു.
No comments