കഞ്ചാവുമായി നാറാത്ത് സ്വദേശി പിടിയില്‍
കണ്ണൂര്‍: എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സതീഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സതീഷ്‌കുമാര്‍ പി.കെ യുടെ നേതൃത്വത്തില്‍ കണ്ണൂര്‍ എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് ടീം നടത്തിയ പരിശോധനയില്‍ 1.100 കിലോഗ്രാം കഞ്ചാവ് സഹിതം നാറാത്ത് സ്വദേശിയായ പി. മുസമ്മല്‍(24) നെ അറസ്റ്റ് ചെയ്തു.
സംഘത്തില്‍ നാര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ പ്രിവന്റീവ് ഓഫീസര്‍ സന്തോഷ് തുണോളി , വി കെ ഷിബു , സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പുരുഷോത്തമന്‍, പങ്കജാക്ഷന്‍, ശ്രീകുമാര്‍, ലിമേഷ്, ശരത്, ദിവ്യ. എക്‌സൈസ് ഡ്രൈവര്‍ കെ ഇസ്മയില്‍ , എന്നിവരും ഉണ്ടായിരുന്നു.
No comments