ബന്ധു നിയമന വിവാദം; തളിപ്പറമ്പില്‍ മന്ത്രി കെ.ടി ജലീലിനെ പ്രതീകാത്മകമായി തടഞ്ഞ് പ്രതിഷേധതെരുവ് സംഘടിപ്പിച്ചു
തളിപ്പറമ്പ: ചട്ടങ്ങളും നിയമങ്ങളും മറികടന്ന് ബന്ധുനിയമനം നടത്തിയ മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതീകാത്മകമായി മന്ത്രി ജലീലിനെതിരെ കരിങ്കൊടി കാട്ടി തടഞ്ഞ് നിർത്തി പ്രതിഷേധതെരുവ് സംഘടിപ്പിച്ചു. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ തളിപ്പറമ്പ് ദേശീയപാതയിലാണ് സംഭവം .കാർ ബസ് സ്റ്റാൻഡിനു മുന്നിലെത്തിയപ്പോൾ കരിങ്കൊടിയുമായി എത്തിയ പ്രതിഷേധക്കാർ വാഹനം തടഞ്ഞു നിർത്തുകയായിരുന്നു.
മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച വേറിട്ട സമര പരിപാടിക്ക് എൻ.യു ശഫീക്ക് മാസ്റ്റർ, ഉസ്മാൻ കൊമ്മച്ചി, അഷ്റഫ് ബപ്പു, റഷീദ് പുളിംപറമ്പ്, മുനീർ കാര്യാമ്പലം എന്നിവർ നേതൃത്വം നൽകി.തളിപ്പറമ്പ ഹൈവെ ടാക്സി സ്റ്റാന്റ് പരിസരത്ത് നടന്ന പ്രതിഷേധ തെരുവ് മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മണ്ഡലം പ്രസിഡണ്ട് പി.സി നസീർ ഉൽഘാടനം ചെയ്തു.ലീഗ് നേതാക്കളായ കൊടിയിൽ സലീം, പി.പി മുഹമ്മദ് നിസാർ, കെ.മുഹമ്മദ് ബഷീർ, പി.പി ഇസ്മായിൽ എം.എസ്. എഫ് നേതാക്കളായ ഉദൈഫ് കെ.വി, ഇർഫാൻ, റഈസ് വി.എം എന്നിവർ സമരത്തിന് അഭിവാദ്യമർപ്പിച്ചു.
No comments