ഭാര്യ ജീവനൊടുക്കിയ സംഭവം വിളയാങ്കോട് സ്വദേശിയായ ഭർത്താവ് അറസ്റ്റിൽ
പരിയാരം: രണ്ട് മക്കളുടെ മാതാവായ യുവതി കെട്ടി തൂങ്ങി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. വിളയാങ്കോട് പെരിയാട്ട് സ്വദേശി പുതിയവീട്ടിൽ ഷൈജു (33) വിനെയാണ് പരിയാരം എസ്.ഐ വി.ആർ. വിനീഷ് അറസ്റ്റ് ചെയ്തത്.
മത്സ്യതൊഴിലാളിയായ ഇയാളുടെ നിരന്തര പീഡനത്തെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു. ആത്മഹത്യാ പ്രേരണ കുറ്റംചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കുഞ്ഞിരാമന്റെയും യശോദയുടെയും മകളായ ചെങ്ങളത്തെ മേഘ (27) ആണ് മിനിഞ്ഞാന്ന് സന്ധ്യക്ക് തറവാട്ട് വീട്ടിൽ വച്ച് ജീവനൊടുക്കിയത്.
No comments