സനൽ വധക്കേസ് പ്രതി ഡിവൈഎസ്പി ഹരികുമാർ മരിച്ച നിലയിൽ
നെയ്യാറ്റിന്‍ക്കര സനല്‍ കൊലപാതക്കേസ് പ്രതി ഡിവൈഎസ്പി ഹരികുമാർ മരിച്ച നിലയിൽ. കല്ലമ്പത്തെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്ന് സംശയം. സനല്‍ കൊലപാതക്കേസില്‍, ഡിവെെഎസ്പി ഒളിവില്‍ പോയിരിക്കുകയായിരുന്നു. ബി.ഹരികുമാറിനെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഉൗര്‍ജ്ജിതമാക്കി്യിരുന്നു.
ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടത് സനലിന്റെ കുടുംബം സത്യാഗ്രഹം ആരംഭിച്ചതിനും കൊലപാതക കുറ്റം നിലനില്‍ക്കുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കുകയും ചെയ്തതിന് പിന്നാലെയാണ് ഡിവൈഎസ്‌പി ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടത്.
കഴിഞ്ഞ ആഴ്ചയാണ് നെയ്യാറ്റിന്‍കരയില്‍ സനലിനെ ഡിവൈഎസ്പി ഹരികുമാര്‍ യുവാവിനെ കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയത്. സംഭവം നടന്ന് എട്ട് ദിവസം പിന്നിടുമ്പോഴും പ്രതിയെ പിടികൂടാനായിരുന്നില്ല. അതിനിടെയാണ് ഹരികുമാറിന്‍റെ മുന്‍കൂർ ജാമ്യ ഹര്‍ജി കോടതി പരിഗണിക്കാനിരിക്കെയാണ് ഹരികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊലപാതക കേസ് മാത്രമായിരുന്നു ലോക്കല്‍ പൊലീസ് ഹരികുമാറിനെതിരെ ചുമത്തിയിരുന്നത്. എന്നാല്‍ ക്രൈബ്രാഞ്ച് അന്വേഷണത്തില്‍ പൊലീസിനെ കബളിപ്പിക്കല്‍, തെളിവ് നശിപ്പിക്കല്‍, സംഘംചേരല്‍, മര്‍ദ്ദനം തുടങ്ങിയ വകുപ്പുകളും ഹരികുമാറിനെതിരെ ചുമത്തിയിരുന്നു.
No comments