കെ എം ഷാജിയുടെ തെരഞ്ഞെടുപ്പ് അയോഗ്യത കേസ് പരിഗണിക്കുന്നത് 23ലേക്ക് മാറ്റി
കൊച്ചി: അഴീക്കോട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം പൂർണമായി റദ്ദാക്കണമെന്നാവശ്യപ്പെട്ട് എം.വി.നികേഷ് കുമാർ ഹൈക്കോടതിയിൽ നൽകിയ കേസ് വിധി പറയാൻ മാറ്റി. എംഎല്‍എ എന്ന നിലയിലുള്ള ആനുകൂല്യം കെ.എം.ഷാജിയ്ക്ക് നിഷേധിക്കണം എന്ന എം.വി.നികേഷ് കുമാറിന്‍റെ ആവശ്യവും ഹൈക്കോടതി അംഗീകരിച്ചില്ല.
വർഗീയപരാമർശങ്ങളടങ്ങിയ ലഘുലേഖകൾ വിതരണം ചെയ്തതിന്‍റെ പേരിൽ നേരത്തേ അഴീക്കോട് എംഎൽഎ കെ.എം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയിരുന്നു. ആറ് വർഷത്തേയ്ക്കാണ് ഷാജിയെ അയോഗ്യനാക്കിയത്. കോടതിച്ചെലവായി അൻപതിനായിരം രൂപ ഷാജി നികേഷിന് നൽകുകയും വേണം. വർഗ്ഗീയത പ്രചരിപ്പിക്കുന്ന ലഘുലേഖകൾ പ്രചരിപ്പിച്ചാണ് കെഎം ഷാജി തെരഞ്ഞെടുപ്പ് വിജയം നേടിയത് എന്നാരോപിച്ച് നികേഷ് കുമാർ കോടതിയെ സമീപിക്കുകയായിരുന്നു.
എന്നാല്‍ സുപ്രീംകോടതിയെ സമീപിക്കുന്നതിനാൽ തൽക്കാലത്തേയ്ക്ക് ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് വീണ്ടും കെ.എം.ഷാജി ഹൈക്കോടതിയെ സമീപിച്ചു. സുപ്രീംകോടതിയെ സമീപിക്കാൻ കാലതാമസമുണ്ടായേക്കാം. ഈ കാലയളവിൽ അഴീക്കോട് മണ്ഡലത്തിൽ എംഎൽഎ ഉണ്ടാകില്ലെന്നും ഇത് വികസനപ്രവർത്തനങ്ങൾക്ക് തടസ്സമാകുമെന്നുമാണ് കെ.എം.ഷാജി സ്റ്റേ ആവശ്യപ്പെട്ടുള്ള ഹർജിയിൽ പറഞ്ഞത്. ഇത് അനുവദിച്ച ഹൈക്കോടതി തൽക്കാലം ഉത്തരവ് സ്റ്റേ ചെയ്തിരുന്നു.
No comments