ശിശുദിനത്തിൽ ജെംസ് ഇംഗ്ലീഷ് സ്കൂൾ വിദ്യാർത്ഥികൾ സി.എച്ച് സെന്ററിന് സംഭാവന നൽകി.
മണിയനൊടി: ജെംസ് ഇംഗ്ലീഷ് സ്കൂൾ 7 ആം ക്ലാസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ തൃക്കരിപ്പൂർ സി.എച്ച് സെന്ററിലേക്ക് സംഖ്യ സ്വരൂപിച്ച് നൽകി.
7 ആം ക്ലാസ് വിദ്യാർത്ഥികൾ സ്കൂളിൽ സ്ഥാപിച്ച സംഭാവനപ്പെട്ടിയിൽ ദിവസവും വിദ്യാർത്ഥികൾ നിക്ഷേപിക്കുന്ന സംഖ്യകൾ സ്വരുക്കൂട്ടിയാണ് സി.എച്ച് സെന്ററിലേക്ക് കൈമാറിയത്.
ചടങ്ങിൽ സി.എച്ച് സെന്റർ ട്രഷറർ എം.യൂസുഫ് ഹാജി സംഖ്യ ഏറ്റുവാങ്ങി. സി.എച്ച് സെന്റർ ജോ: സെക്രട്ടറി സുബൈർ പള്ളത്തിൽ, ഇർഷാദ് യു.കെ പടന്ന, റീന കെ.സി, രേഖ. പി, ഹന്നത്ത് കെ. സുൽത്താൻ അഹ്മദ് ഹുദവി, തുടങ്ങിയവർ സംബന്ധിച്ചു.
സ്കൂൾ ലീഡർ ശിറാസ് ഇബ്രാഹിം സ്വാഗതവും ഫൈറൂസ ജഹാൻ നന്ദിയും പറഞ്ഞു.
No comments