കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍ അല്‍മഖര്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു
തളിപ്പറമ്പ്: കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍ അല്‍മഖര്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. അല്‍മഖര്‍റുസുന്നി ഇസ്‌ലാമിയ്യയുടെ പ്രസിഡണ്ടായിരുന്ന കന്‍സുല്‍ ഉലമാ ചിത്താരി കെ.പി.ഹംസ മുസലിയാരുടെ നിര്യാണം മൂലംഒഴിവ് വന്ന പ്രസിഡണ്ട് സ്ഥാനത്തേക്കാണ് കാന്തപുരം തെരഞ്ഞെടുക്കപ്പെട്ടത്. വര്‍ക്കിംഗ് പ്രസിഡണ്ടായി സയ്യിദ് മുഹമ്മദ് സുഹൈല്‍ അസഖാഫിയെയും ഐക്യകണ്‌ഠേന തെരെഞ്ഞെടുത്തു.
സമസ്ത സെന്ററില്‍ ചേര്‍ന്ന അല്‍മഖര്‍ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍ അധ്യക്ഷത വഹിച്ചു. കെ.പി.അബൂബക്കര്‍ മൗലവി പട്ടുവം, സയ്യിദ് സഅദുദ്ദീന്‍ തങ്ങള്‍, സയ്യിദ് മുഹമ്മദ് സുഹൈല്‍ അസഖാഫ് മടക്കര, എം.വി.അബ്ദു റഹ് മാന്‍ ബാഖവി, പി.അബ്ദുല്‍ ഹകീം സഅദി, പി.കെ.അലി കുഞ്ഞി ദാരിമി, പ്രഫ.യു.സി.അബ്ദുള്‍മജീദ്, കെ.എ.മുഹമ്മദലി ഹാജി, പി.എം.മുസ്തഫ ഹാജി പനാമ, കെ.പി.കമാലുദ്ദീന്‍ മൗലവി, ആര്‍.പി.ഹുസൈന്‍, കെ.പി.അബ്ദുസമദ് അമാനി, കെ.പി.അബ്ദുല്‍ ജബ്ബാര്‍ ഹാജി എന്നിവര്‍ പ്രസംഗിച്ചു.
No comments