APP DOWNLOAD

TRENDING

ഓൺലൈൻ ഷോപ്പിംഗിലെ ഇത്തരം തട്ടിപ്പുകൾ സൂക്ഷിക്കുക; കേരള പോലീസ്



ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ വൻ വിലക്കുറവ്  എന്ന രീതിയിലുള്ള  സന്ദേശങ്ങൾ  സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. എന്നാൽ ഇതിൽ പലതും  തികച്ചും വ്യാജവും അടിസ്ഥാനരഹിതവുമാണെന്നു വ്യക്തമായിട്ടുള്ളതാണ്.  വിലക്കുറവിന്റെ  മോഹനവാഗ്ദാനങ്ങളുമായി പ്രചരിക്കുന്ന സന്ദേശങ്ങൾക്ക് കൂടെയുള്ള ലിങ്കിൽ പ്രവേശിച്ചു   ഓഫർ സ്വന്തമാക്കാൻ  ശ്രമിക്കുന്നവർ ഓർക്കുക.  യഥാർത്ഥ ഷോപ്പിംഗ് സൈറ്റുമായി ഈ സന്ദേശത്തിനു യാതൊരു ബന്ധവുമില്ല. മാത്രമല്ല , നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടെ ചോർത്താനുള്ള ഒരു തട്ടിപ്പ് രീതിയാണിത്. #keralapolice

No comments