രാജരാജേശ്വേര ക്ഷേത്രത്തിന് സമീപം പേയിളകിയ പശുവിന്റെ വിളയാട്ടം;രണ്ടുപേര്‍ക്ക് പരിക്ക്
തളിപ്പറമ്പ്: രാജരാജേശ്വേര ക്ഷേത്രത്തിന് സമീപം പേയിളകിയ പശു മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി. പശുവിന്റെ കുത്തേറ്റ് വീണ് പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പശുവിന്റെ കുത്തേല്‍ക്കാതിരിക്കാന്‍ ഓടുന്നതിനിടയില്‍ നിരവധി പേര്‍ക്ക് റോഡില്‍ വീണും പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ ആറിന് ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന ആടിക്കുംപാറയിലെ പി.വി.നളിനി(58), കെ.വി.സന്തോഷ്(30) എന്നിവര്‍ക്കാണ് പശുവിന്റെ കുത്തേറ്റ് പരിക്കേറ്റത്. ഇവരെ ലൂര്‍ദ്ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിരണ്ടോടിയ പശുവിനെ കണ്ട് രാവിലെ ക്ഷേത്രത്തിലേക്ക് പോയിരുന്നവര്‍ രക്ഷപ്പെടാനായി പരക്കംപാഞ്ഞു. കൂടുതല്‍ പേര്‍ക്കും വീഴ്ച്ചയിലാണ് പരിക്ക്. വിവരമറിഞ്ഞ് തളിപ്പറമ്പ് പോലീസും തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്ന് ലീഡിങ്ങ് ഫയര്‍മാന്‍ ജിബി ഫിലിപ്പിന്റെ നേതൃത്വത്തില്‍ അഗ്നിശമനസേനയും സ്ഥലത്തെത്തി. ഫയര്‍മാന്‍മാരായ വി.എം.സതീശന്‍, കെ.രഞ്ജു, കെ.കെ.സുധീപ്, പി.കെ.രാജേഷ്, ഹോംഗാര്‍ഡ് വി.എം.നാരായണന്‍, ഡ്രൈവര്‍ സി.രജീഷ്, പൊതുപ്രവര്‍ത്തകന്‍ മക്കി സിദ്ദിക്ക് എന്നിവര്‍ ചേര്‍ന്ന് ഏറെ പണിപ്പെട്ടാണ് ഒരുമണിക്കൂര്‍ നേരത്തെ ശ്രമത്തിന് ശേഷമാണ് പശുവിനെ പിടിച്ചുകെട്ടിയത്. പശുവിനെ വെറ്റിനറി സര്‍ജന്‍ പരിശോധിച്ചശേഷം വിഷംകുത്തിവെച്ച് കൊല്ലുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
No comments