കുമ്പളയില്‍ നിന്നും കാണാതായ കോളേജ് വിദ്യാര്‍ത്ഥിനിയെ കണ്ണൂരില്‍ കണ്ടെത്തി
കുമ്പള: കാണാതായ പത്തൊമ്പതുകാരിയെ കണ്ണൂരില്‍ കണ്ടെത്തി. കുമ്പള കോയിപ്പാടി കടപ്പുറത്തെ രഞ്ജിത്തിന്റെ മകൾ അപര്‍ണയെ (19)യാണ് കണ്ണൂരില്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ 12 തിങ്കളാഴ്ചയാണ് അപര്‍ണയെ കാണാതായത്.
എറണാകുളത്തെ കോളജില്‍ വിദ്യാര്‍ത്ഥിനിയാണ്. ബന്ധുക്കളുടെ പരാതിയിൽ കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് കണ്ണൂരില്‍ കണ്ടെത്തിയത്. യുവതിയെ നാട്ടിലെത്തിച്ച ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
No comments