APP DOWNLOAD

TRENDING

കേരളത്തില്‍ വിശ്വാസികള്‍ക്കൊപ്പം നിന്നില്ലെങ്കില്‍ പാര്‍ട്ടി നശിക്കും ; രാഹുലിന്റെ പ്രസ്താവനയെ തളളി കെ സുധാകരന്‍



കണ്ണൂർ: കേരളത്തില്‍ വിശ്വാസികള്‍ക്കൊപ്പം നിന്നില്ലെങ്കില്‍ പാര്‍ട്ടി നശിക്കുമെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍. ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചുളള കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന വന്നതിന് പിന്നാലെയാണ് സുധാകരന്റെ പ്രതികരണം. വിശ്വാസികള്‍ക്കൊപ്പം നിന്നില്ലെങ്കില്‍ വരുന്ന തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്റെ വാട്ടര്‍ലൂ ആകുമെന്നും സുധാകരന്‍ പറഞ്ഞു.ശബരിമലയില്‍ നേട്ടമുണ്ടാക്കാന്‍ ബിജെപിയെ അനുവദിക്കരുത്. ഭക്തജനങ്ങളെ കൂടെ നിര്‍ത്തണം. ഇല്ലെങ്കില്‍ കോണ്‍ഗ്രസിന്റെ അടിവേരറക്കുന്നത് കാണേണ്ടി വരുമെന്നും കാസര്‍കോട് ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെ സുധാകരന്‍ പറഞ്ഞു. താന്‍ വ്യക്തിപരമായി സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും എല്ലായിടങ്ങളിലും പോകാന്‍ കഴിയണമെന്ന് ആഗ്രഹിക്കുന്ന ആളാണെന്നും ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്നുവെന്നും നേരത്തെ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയും രാഹുലിന്റെ നിലപാടിനെ പിന്തുണച്ചു. കോണ്‍ഗ്രസ് അദ്ധ്യക്ഷന്റെ ഈ നിലപാടിനെതിരെയാണ് കെ സുധാകരന്‍ രംഗത്തെത്തിയിരിക്കുന്നത്.

No comments