APP DOWNLOAD

TRENDING

വളപട്ടണം പാലത്തിൽ ബൈക്കപകടത്തിൽ പെട്ട് ഒരാൾ മരിച്ചു



വളപട്ടണം പാലത്തിനു മുകളിൽ ഇന്നു കാലത്ത് അഞ്ച് മണിക്കുണ്ടായ ബൈക്കപകടത്തിൽ ഒരാൾ മരിച്ചു. അഴീക്കോട് ചാലിൽ കളത്തിൽ കാവിന് സമീപം നിരക്കു റ്റി ഹൗസിലെ പദ്മനാഭൻ, ചന്ദ്രിക ദമ്പതികളുടെ മകൻ ബാബു (40) ആണ് മരണപ്പെട്ടത് പാപ്പിനിശ്ശേരിയിൽ ചുമട്ട് തൊഴിലാളിയായ ഇദ്ധേഹം കാലത്ത് അഞ്ചു മണിയോെ ജോലിക്കുന്ന സമയത്താണ് അപകടം സംഭവിച്ചത് തലക്കേറ്റ ഗുരുതരമായ മുറിവാണ് മരണ കാരണം. അത് വഴി പോയ വളപട്ടണം പോലീസാണ് അപകടപ്പെട്ട നിലയിൽ കണ്ടെത്തിയത് ഉടൻ കൊയിലി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
സഹോദരൻ, ഷാജി, ശ്രീജ, പോസ്റ്റ്‌ മോർട്ടത്തിന് ശേഷം അഴിക്കോട് ചാലിൽ കളത്തിൽ കാവിന് സമീപം നരിക്കുറ്റി ഹൗസിലേക്ക് എത്തിക്കും

No comments