മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ഒരേ സമയം കണ്ണൂരിൽ പറന്നിറങ്ങിയപ്പോൾ സീകരണം ലഭിച്ചത് മുഖ്യമന്ത്രിക്ക് മാത്രം; വിമാനത്താവളത്തിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ
കണ്ണൂർ: പ്രവര്ത്തനം തുടങ്ങാനിരിക്കുന്ന കണ്ണൂര്‍ വിമാനത്താവളത്തില്‍ 'ഉദ്ഘാടകനെ' പോലെയാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറന്നിറങ്ങിയത്. വിമാനത്താവളത്തിന്റെ ഉദ്ഘാടനം കഴിഞ്ഞായി അവരോട് പറഞ്ഞേക്കാനും ഷാ പറയുകയുണ്ടായി. ഇതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനും വിമാനത്താവളത്തിലെ ഇന്ന് കണ്ണൂര്‍ വിമാനത്താവളത്തിലെ യാത്രക്കാരനായി വന്നിറങ്ങി.
മുഖ്യമന്ത്രിക്കൊപ്പം കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും വിമാനത്താവളത്തില്‍ വന്നിറങ്ങിയിരുന്നു. എന്നാല്‍, ഒരേ വിമാനത്തില്‍ വിമാനത്താവളത്തില്‍ എത്തിയെങ്കിലും സ്വീകരണം ലഭിച്ചത് മുഖ്യമന്ത്രി പിണറായി വിജയന് മാത്രമായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ തിരിച്ചുവിളിച്ചു സ്വീകരണം നല്‍കി.
മട്ടന്നൂര്‍ വിമാനത്താവളത്തില്‍ ഒരേ വിമാനത്താവളത്തില്‍ ഇരുവരും വന്നിറങ്ങിയപ്പോള്‍ മുതലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. മുഖ്യമന്ത്രിയും കേന്ദ്രന്ത്രിയും എത്തുന്നുണ്ടെന്ന് അറിഞ്ഞതോടെ സിപിഎം, ബിജെപി പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയിരുന്നു. നേതാക്കളെ പ്രതീക്ഷിച്ച് എല്ലാവരും കാത്തുനിന്നതു ഡിപ്പാര്‍ച്ചര്‍ ഗേറ്റിലായിരുന്നു. എന്നാല്‍ ഇവര്‍ എത്തിയതാകട്ടെ ഫയര്‍ എക്‌സിറ്റ് ഗേറ്റ് വഴിയും. ഇതേക്കുറിച്ച് മുന്‍കൂട്ടി അറിവ് കിട്ടിയ സിപിഎം പ്രവര്‍ത്തകര്‍ മാത്രം ഇവിടെയെത്തി. ഇക്കാര്യം ബിജെപിക്കാര്‍ അറിഞ്ഞിരുന്നില്ല.
ഫയര്‍ എക്‌സിറ്റ് ഗേറ്റ് വഴി ആദ്യമെത്തിയ മുഖ്യമന്ത്രി കാറില്‍ കയറി. പ്രവര്‍ത്തകര്‍ക്കായി കാര്‍ നിര്‍ത്തിയപ്പോള്‍ ഷാളിട്ടു പിണറായിയെ സ്വീകരിച്ച പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി. മുഖ്യമന്ത്രിക്ക് തൊട്ടു പിന്നിലയി കാറിലുണ്ടായിരുന്നത് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയായിരുന്നു. അദ്ദേഹത്തെ സിപിഎമ്മുകാര്‍ അവഗണിക്കുകയാണ് ഉണ്ടായത്. കേന്ദ്രമന്ത്രിയെ സ്വീകരിക്കാന്‍ നിന്നിരുന്ന ബിജെപിക്കാര്‍ വിവരമറിഞ്ഞപ്പോഴേക്കും ഗഡ്കരിയുടെ കാര്‍ പുറത്തിറങ്ങി. ഇതോടെ കാറില്‍ ഒപ്പമുണ്ടായിരുന്ന വി.മുരളീധരന്‍ എംപിയെ വിളിച്ചു നേതാക്കള്‍ പരാതിപ്പെട്ടു.
ഇതോടെ കേന്ദ്രമന്ത്രിയുടെ കാര്‍ ഡിപ്പാര്‍ച്ചര്‍ ഗേറ്റിനു സമീപത്തേക്കു തിരിച്ചുവിട്ടു. അവിടെ സി.കെ.പത്മനാഭന്‍, ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ കേന്ദ്രമന്ത്രിയെ സ്വീകരിച്ചു. കേന്ദ്രമന്ത്രിയെ സിപിഎം അപമാനിച്ചെന്നു ബിജെപി ആരോപിച്ചു. മുഖ്യമന്ത്രിയും നിതിന്‍ ഗഡ്കരിയും ഒരേ വിമാനത്തിലാണെത്തിയത്. മുഖ്യമന്ത്രിക്കായി ഏര്‍പ്പെടുത്തിയ പ്രത്യേക വിമാനത്തില്‍ ഇതിനു മുന്‍പായി മന്ത്രി കെ.കെ.ശൈലജയെത്തി. അമിത് ഷായ്ക്കു ശേഷം മട്ടന്നൂര്‍ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരിയായി കെ.കെ.ശൈലജ.
ഈ സംഭവങ്ങളൊക്കെ നടന്നെങ്കിലും കണ്ണൂരില്‍ ദേശീയ പദ്ധതികളുടെ ശിലാസ്ഥാപന ചടങ്ങില്‍ പരസ്പരം പ്രശംസ ചൊരിയുകയാണ് ഇരു നേതാക്കളും ചെയ്തത്. ഗെയില്‍, ദേശീയ പാത പദ്ധതികള്‍ കേരളം വേഗത്തില്‍ നടപ്പിലാക്കിയെന്ന് മുഖ്യമന്ത്രിയെ അഭിനന്ദിച്ച് നിതിന്‍ ഗഡ്കരി പറഞ്ഞു. കേരളത്തില്‍ ഭൂമി ഏറ്റെടുക്കല്‍ പ്രതിസന്ധിയുണ്ടെന്നും എന്നാല്‍ സര്‍ക്കാര്‍ അതു മറികടക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രളയാനന്തര അവസ്ഥ കണക്കിലെടുത്ത് കേരളത്തിന് പ്രത്യേക പരിഗണന നല്‍കി റോഡ് വികസനത്തിന് 450 കോടി രൂപ അനുവദിച്ചുവെന്നും വികസനത്തിന് രാഷ്ട്രീയ വ്യത്യാസം തടസമാവില്ലെന്നും ഗഡ്കരി ഉറപ്പ് നല്‍കി. അതേസമയം ഗഡ്കരിയെ മാന്‍ ഓഫ് ആക്ഷന്‍ എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രശംസിച്ചത്



No comments