APP DOWNLOAD

TRENDING

വിവാഹ വാഗ്ദ്ധാനം നൽകി യുവതിയെ പീഡിപ്പിച്ച കേസ്; റിമാന്റിലായ നേതാവിനെ സി.പി.എം. പുറത്താക്കി



തൃക്കരിപ്പൂര്: യുവതിയെ വിവാഹ വാഗ്ദാനം ചെയ്ത് വർഷങ്ങളോളംതുടര്‍ച്ചയായി പീഡിപ്പിച്ചുവെന്ന കേസില്‍ റിമാന്‍ഡിലായ ഡി.വൈ.എഫ്.ഐ മുന്‍ ബ്ലോക്ക്സെക്രട്ടറിയും തൃക്കരിപ്പൂർ ഏരിയാ കമ്മിറ്റി അംഗവുമായ വലിയപറമ്പപഞ്ചായത്ത് ഓഫീസിന് സമീപത്തെ രതീഷ് കുതിരുമ്മലിനെ (33) പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. അതേസമയം രതീഷിനെ സഹായിച്ച നേതാക്കളടക്കമുള്ള അഞ്ചുപേരെ താക്കീത് ചെയ്യാനും തീരുമാനിച്ചു.


മാടക്കാല്‍ സ്വദേശിനിയായ 23 കാരിയായ യുവതിയുടെ പരാതിയിലാണ് രതീഷിനെതിരെ ചന്തേര പോലീസ് കേസെടുത്ത് അറസ്റ്റു ചെയ്തത്. തനിക്കു 13 വയസുള്ളപ്പോള്‍ 2008 മുതല്‍ വിവാഹ വാഗ്ദാനം നല്‍കി രതീഷിന്റെ വീട്ടില്‍ വെച്ചും ലോഡ്ജിൽ വച്ചുംമടക്കാലിലെ യുവതിയുടെ വീട്ടില്‍ വെച്ചും ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. രതീഷ് മാടക്കാലിലെ മറ്റൊരു യുവതിയെ വിവാഹം കഴിക്കുകയും ഈ വിവരം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിഞ്ഞ യുവതി ചന്തേര പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.


പിലിക്കോട് പടുവളത്തിലെ പാര്‍ട്ടി ഓഫീസില്‍ കഴിഞ്ഞ ദിവസം സിപിഎം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, ഏരിയാ സെക്രട്ടറി ഇ കുഞ്ഞിരാമന്‍, മുതിര്‍ന്ന പാര്‍ട്ടി നേതാവ് എം വി കോമന്‍ നമ്പ്യാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇയാളെ പുറത്താക്കാനുള്ള തീരുമാനമെടുത്തത്. തൃക്കരിപ്പൂരിലെ പ്രധാന പാര്‍ട്ടി നേതാവിനെയും, . ആയിറ്റിയിലെ എസ് എഫ് ഐ നേതാവിനെയും, കൊടക്കാട്ടെ ഡി വൈ എഫ് ഐ നേതാവിനെയുമടക്കം അഞ്ചു പേരെയാണ് താക്കീത് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം.

No comments