ചപ്പാരപ്പടവ് സംഘര്‍ഷം: ചപ്പാരപ്പടവ്, മടക്കാട് സ്വദേശികളായ മൂന്ന് പേർ അറസ്റ്റില്
ചപ്പാരപ്പടവ്: മുസ്‌ലിം ലീഗ് സംഘര്‍ഷം നിലനില്‍ക്കുന്ന ചപ്പാരപ്പടവില്‍ ഇക്കഴിഞ്ഞ രാത്രിയുണ്ടായ സംഘര്‍ഷ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ചപ്പാരപ്പട് സ്വദേശികളായ അലി(42), മുഹമ്മദ് അഷ്‌റഫ് (35), മടക്കാട് സ്വദേശി എം.പി മുഹമ്മലി (30) എന്നിവരെയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ 28ന് രാത്രിയാണ് സംഭവം. മുഹമ്മദ് ഷാഫ്, ജലീല്‍ എന്നിവരുടെ പരാതിയിലാണ് അറസ്റ്റ്. തലക്ക് മാരകമായി അടിച്ചു പരുക്കേല്‍പ്പിച്ചതായാണ് പരാതി. സംഭവത്തില്‍ രണ്ടു പേരെ കൂടി പിടികൂടാനുണ്ടെന്ന് തളിപ്പറമ്പ് പോലീസ് പറഞ്ഞു.



No comments