കാലാവസ്ഥാ നിരീക്ഷണ ഉപകരണങ്ങള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തി ഇന്ന് തുടങ്ങും; നവംബര്‍ മാസം വാണിജ്യാടിസ്ഥാനത്തില്‍ ആദ്യ വിമാനം പറന്നുയരും
കൂത്തുപറമ്പ്: കണ്ണൂര്‍ വിമാനത്താവളത്തില്‍ കാലാവസ്ഥാ നിരീക്ഷണ ഉപകരണങ്ങള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തി ഇന്ന് ആരംഭിക്കും. ഇതിനായി പൂണെയില്‍ നിന്നും ബെംഗളുരുവിന്‍ നിന്നുമുള്ള ഐഎം.ഡി ഉദ്യോഗസ്ഥ സംഘം ഇന്നു മുതല്‍ ഒരാഴ്ച വിമാനത്താവളത്തിലുണ്ടാകും. അന്തരീക്ഷ ഊഷമാവ്, മഴ ആര്‍ദ്രത തുടങ്ങിയവ അളക്കുന്നതിനുള്ള ഉപകരണങ്ങളാണ് സ്ഥാപിക്കുന്നത്. വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങിയാല്‍ അര മണിക്കൂര്‍ ഇടവിട്ട് കാലാവസ്ഥാ റിപ്പോര്‍ട്ട് മെറ്റ് ബ്രീഫീങ് റൂം വഴി എയര്‍ ട്രാഫിക് കണ്‍ട്രോളിലേക്ക് കൈമാറും. എ.ടി.സി വഴി പൈലറ്റുമാര്‍ക്കും കാലാവസ്ഥാ വിവരം ലഭിക്കും. സുരക്ഷിത ലാന്‍ഡിങ്ങിന് പൈലറ്റുമാരെ ഇതും സഹായിക്കും.
പ്രവര്‍ത്തനക്ഷമത ഉറപ്പാക്കി റിപ്പോര്‍ട്ട് നല്‍കിയ ശേഷമാവും ഐഎംഡി സംഘം തിരിച്ച് പോവുക. വിമാനത്താവളത്തിന് ലൈസന്‍സ് ലഭിക്കുന്നതിന്റെ ഭാഗമായി നടത്തിയ കാലിബ്രേഷന്‍ ടെസ്റ്റ് വിജയകരമായി പൂര്‍ത്തികരിച്ചതോടെയാണ് കാലാവസ്ഥ നിരീക്ഷണവുമായി ബന്ധപ്പെട്ട ടെസ്റ്റുകള്‍ നടത്തുന്നത്. വിമാനത്താവളത്തിന് അന്തിമ അനുമതി ലഭിക്കുന്നതിന്റെ ഭാഗമായി സിവില്‍ ഏവിയേഷന്റെ നേതൃത്വത്തിലുള്ള ഡിജിസിഎ പരിശോധനയും പൂര്‍ത്തികരിക്കാനുണ്ട്. ഈ മാസം അവസാനത്തോടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ലൈസന്‍സ് ലഭ്യമാക്കുന്നതിന്റെ നീക്കങ്ങള്‍ കിയാല്‍ അധികൃതര്‍ ഊര്‍ജിതമാക്കിട്ടുണ്ട്. നവംബര്‍ മാസം വാണിജ്യാടിസ്ഥാനത്തിന്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ആദ്യ വിമാനം പറന്ന് ഉയരും.



No comments