പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഘം ചെയ്ത് ഗർഭിണിയാക്കിയ പ്രതി രണ്ടര വർഷത്തിന് ശേഷം പരിയാരം പോലീസിന്റെ പിടിയിൽ
പരിയാരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ബലാത്സംഘം ചെയ്ത് ഗർഭിണിയാക്കിയ പ്രതി രണ്ടര വർഷത്തിനു ശേഷം പിടിയിൽ. തൃശൂർ എളവള്ളി പഞ്ചായത്തിലെ ചിറ്റാട്ടുകര സ്വദേശി അരിമ്പൂർ വീട്ടിൽ റൈജു എ.എ. (38) ആണ് പിടിയിലായത്.2015 ലാണ് പരിയാരം പഞ്ചായത്തിലെ പെൺകുട്ടിയെ ഇയാൾ പീഢിപ്പിച്ചത്.അനുജന് വിവാഹാലോചനയുമായാണ് ഇയാൾ പെൺകുട്ടി താമസിക്കുന്ന കോളനിയിൽ എത്തിയത് ഇവിടെ വച്ച് പെൺകുട്ടിയെ പരിചയപ്പെട്ട ഇയാൾ മൊബൈൽ നമ്പർ വാങ്ങിയ ശേഷം ഫോൺ വിളിച്ച് സൗഹൃദം സ്ഥാപിക്കുകയായിരുന്നു.
ഇടയ്ക്ക് പെൺകുട്ടിയെ കാണാനെത്തിയ റൈജു വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഗർഭിണിയാണെന്ന് അറിഞ്ഞതോടെ വിദേശത്തേക്ക് കടന്ന റൈജുവിനെ കണ്ടെത്താനായി തളിപ്പറമ്പ സി.ഐ ലുക്കൗട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചിരുന്നു. ഗൾഫിൽ നിന്നും ഇന്ന് രാവിലെ നെടുമ്പാശേരി വിമാനതാവളത്തിൽ എത്തിയ പ്രതിയെ എമിഗ്രേഷൻ അധികൃതർ തടഞ്ഞ് വയ്ക്കുകയായിരുന്നു.വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയപരിയാരം പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തു.തളിപ്പറമ്പ സി.ഐ ഓഫീസിൽ എത്തിക്കുന്ന പ്രതിയുടെ രക്തസാമ്പിൾ എടുത്തശേഷംനാളെ കോടതിയിൽ ഹാജരാക്കും.ഡി.എൻ എ. ടെസ്റ്റ് നടത്താനായി വരും ദിവസങ്ങളിൽ കുട്ടിയുടെ രക്തസാമ്പിളും ശേഖരിക്കും. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരവും ബാലാൽസംഘത്തിനുമാണ് കേസ്.



No comments