APP DOWNLOAD

TRENDING

പ്രളയ ദുരന്തം: കലോത്സവമടക്കം എല്ലാ സർക്കാർ ആഘോഷ-സാംസ്കാരിക പരിപാടികളും റദ്ദാക്കി



തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ അടുത്ത ഒരു വര്‍ഷത്തേക്ക് സര്‍ക്കാര്‍ ചിലവില്‍ നടത്തുന്ന എല്ലാ ആഘോഷ-സാംസ്കാരിക പരിപാടികളും റദ്ദാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. സംസ്ഥാന സ്കൂള്‍ യുവജനോത്സവം, തിരുവനന്തപുരത്തെ അന്താരാഷ്ട്ര ചലച്ചിത്ര മേള, വിനോദസഞ്ചാരവകുപ്പിന്‍റേതടക്കം എല്ലാ ആഘോഷ പരിപാടികളും റദ്ദാക്കി കൊണ്ടാണ് പ്രിന്‍സിപ്പള്‍ സെക്രട്ടറി ഉത്തരവിട്ടിരിക്കുന്നത്. ഈ പരിപാടികള്‍ക്കായി മാറ്റി വച്ച തുക ദുരിതാശ്വാസനിധിയിലേക്ക് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

No comments