വിദേശമദ്യവുമായി ഏഴോം സ്വദേശി പയ്യന്നൂരിൽ പിടിയിൽ
പയ്യന്നൂർ: 12 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി യുവാവ് പിടിയിൽ. ഏഴോം കൊട്ടിലയിലെ താഴത്ത് വീട്ടിൽ സന്തോഷ് (38) നെയാണ് പയ്യന്നൂർ റേഞ്ച് എക്സൈസ് പ്രിവന്റീവ് ഓഫീസർ ശശി ചേണിച്ചേരി, സിവിൽ എക്സൈസ് ഓഫീസർമാരായ ജനാർദ്ദനൻ,
ശരത്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ രമ്യ, സുബിന എന്നിവരടങ്ങിയ സംഘം പിടികൂടിയത്.ഇന്നലെ ഉച്ചക്ക് രണ്ടിന് പയ്യന്നൂർ പുതിയ ബസ്റ്റാന്റ് പരിസരത്ത് നിന്നാണ് മദ്യം കടത്തുന്നതിനിടയിൽ ഇയാൾ പിടിയിലായത്.



No comments