APP DOWNLOAD

TRENDING

തളിപ്പറമ്പ് മെയിന്‍ റോഡിലെ അനധികൃത കച്ചവടത്തിനെതിരെ നഗരസഭ നടപടി പുനരാരംഭിച്ചു



തളിപ്പറമ്പ് : തളിപ്പറമ്പ് മെയിന്‍ റോഡിലെ അനധികൃത കച്ചവടത്തിനെതിരെ നഗരസഭ നടപടി പുനരാരംഭിച്ചു. ഇന്നലെ രാവിലെ നഗരസഭാ ഉദ്യോഗസ്ഥരും പൊലിസും സംയുക്തമായാണ് മെയിന്‍ റോഡില്‍ അനധികൃതമായി നടക്കുന്ന കച്ചവടം ഒഴിപ്പിച്ചത്.
ഇത് ചെറിയ രീതിയില്‍ പ്രതിഷേധത്തിന് ഇടയാക്കിയെങ്കിലും അധികൃതര്‍ നടപടിയുമായി മുന്നോട്ടു പോയി. ന്യൂസ് കോര്‍ണര്‍ ജംങ്ഷന്‍ മുതല്‍ മെയിന്‍ റോഡിനിരുവശത്തും കൈയ്യേറിയുളള കച്ചവടങ്ങള്‍ ഒഴിപ്പിച്ചു.
റോഡില്‍ നിര്‍ത്തിയിട്ട് വില്‍പ്പന നടത്തുകയായിരുന്ന ചെറിയ ഉന്തുവണ്ടി ഉള്‍പ്പെടെ അധികാരികള്‍ നഗരസഭയുടെ ലോറിയില്‍ കയറ്റി നഗരസഭാ ഓഫിസ് വളപ്പില്‍ എത്തിച്ചു.

No comments