APP DOWNLOAD

TRENDING

നിയന്ത്രണം വിട്ട കാർ കടയിലേക്ക് പാഞ്ഞുകയറി; രണ്ട് പേർക്ക് പരിക്ക്



ഉരുവച്ചാൽ: നിയന്ത്രണം വിട്ട കാർ പെട്ടികടയിലേക്ക് പാഞ്ഞുകയറി രണ്ട് പേർക്ക് പരിക്ക്. മെരുവമ്പായി പാലത്തിന് സമീപം റോഡരികിൽ ഫ്രൂട്സ് നടത്തുന്ന പെട്ടികടയിലേക്കാണ് കാർ ഇടിച്ചു കയറിയത്.സാധനം വാങ്ങാൻ എത്തിയ രണ്ട് പേർക്കാണ് പരിക്ക്. ഇന്ന് വൈകുന്നേരം 4 മണിയോടെയാണ് അപകടം. മെരുവമ്പായിലെ തൻസീർ (35) മുസ്ഥഫ (36) എന്നിവരെയാണ്
പരിക്കുകളോടെ തലശേരി
ഇന്ദിരാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞു പറ മ്പിൽ നിന്ന് ഉരുവച്ചാലിലേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് പെട്ടിക്കടയിലേക്ക് ഇടിച്ചു കയറുകയും രണ്ട് പേരെയും ഇടിച്ചു തെറിപ്പിക്കുക കായിരുന്നു.അപകടം വരുത്തിയ കാർ തൻസീറിനെ ഇടിച്ചു തെറിപ്പിക്കുകയും അതുവഴി കടന്നു പോവുകയായിരുന്ന കാറിന് മുകളിലേക്ക് തെറിച്ചു വീണാണ് പരിക്കേറ്റത്.മുസ്ഥയെ സമീപത്തെ പറമ്പിലേക്കും തെറിച്ചു വീഴുകയായിരുന്നു. കാറിന്റെ ബോണറ്റിന് മുകളിലേക്ക് തെറിച്ചുവീണത് കാർ യാത്രക്കാരെ ഭീതിയിലാക്കി.ഗുരുതരമായ പരിക്കേറ്റ ഇരുവരെയും ഓടി എത്തിയവർ ആശുപത്രിയിൽ എത്തിച്ചു.അപകടത്തിൽ തെറിച്ചു പൊങ്ങിവീഴുന്ന രംഗം കണ്ടവരെ വിറപ്പിച്ചു.

No comments