APP DOWNLOAD

TRENDING

ബീഹാർ സംഘം ജെംസ്‌ ഇംഗ്ലീഷ്‌ സ്കൂൾ സന്ദർശിച്ചു.



തൃക്കരിപ്പൂർ: ബീഹാറിലെ സാമൂഹിക വിദ്യാഭ്യാസ രംഗത്ത്‌ പ്രവർത്തിക്കുന്ന സംഘം തൃക്കരിപ്പൂർ ജെംസ്‌ ഇംഗ്ലീഷ്‌ സ്കൂൾ സന്ദർശിച്ചു. ജില്ലാ പഞ്ചായത്ത്‌ മെമ്പർ മാർ, ബീഹാറിലെ ഗ്രാമീണ മേഖലയിലെ വികസനത്തിനായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സാമൂഹിക പ്രവർത്തകരുളെപ്പെടുന്ന സംഘമാണ്‌ സ്കൂൾ സന്ദർശിച്ചത്‌.
തൃക്കരിപ്പൂർ മേഖല എസ്‌.കെ.എസ്‌.എസ്‌.എഫിനു കീഴിൽ സിംസാറുൽ ഹഖ്‌ ഹുദവി അക്കാഡമിക്‌ ഡയറക്ടറായി പ്രവർത്തിക്കുന്ന സ്കൂളിന്റെ അക്കാദമികവും ഭരണപരവുമായ പ്രവർത്തനങ്ങളെ നേരിട്ട്‌ കണ്ട സംഘം കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെല്ലാം സന്ദർശനം നടത്തുന്നുണ്ട്‌.
ബീഹാറിലെ ജില്ലാ പഞ്ചായത്ത്‌ മെമ്പർ മാരും വിദ്യഭ്യാസ പ്രവർത്തകരുമായ ഇമ്രാൻ ആലം, എം.ഡി സർവ്വർ ആലം, ഇഫ്തികാർ ആലം, അവസർ ആലം, എം.ഡിമൻസൂർ ആലം തുടങ്ങിയവരാണ്‌ സംഘത്തിലുണ്ടായിരുന്നത്‌.

No comments