എസ്.ഐ ബിനുമോഹന്റെ നേതൃത്വത്തിൽ വൻ മണൽവേട്ട; മാട്ടൂലിൽ നിന്നും നിന്നും പിടികൂടിയത് 3 ലോറി മണൽ
പഴയങ്ങാടി : പഴയങ്ങാടിയില്‍ വന്‍ മണല്‍വേട്ട ഇന്ന് പുലര്‍ച്ചെ മാട്ടൂലില്‍ വെച്ച് മൂന്ന് മണല്‍ ലോറികള്‍ പിടിച്ചെടുത്തു.കനത്ത മഴയില്‍ ഉണ്ടായ വെളളപ്പോക്കത്തിനു ശേഷം അസാധാരണമായി പുഴയിലെ വെളളം കുറഞ്ഞതോടെ മണല്‍ മോഷണം വ്യാപകമാകുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് പഴയങ്ങാടി പൊലീസ് കര്‍ശന പരിശോധന ആരംഭിച്ചത്.ശക്തമായ മഴയെ തുടര്‍ന്ന് വലിയ അളവില്‍ മണല്‍ ഇവിടെ വന്നടിഞ്ഞിരുന്നു. ജലനിരപ്പ് കുറഞ്ഞതോടെ ഇരുകരകളില്‍ നിന്നും അനധികൃതമായി മണല്‍ വാരി കടത്തുന്നതായി പരാതി ലഭിച്ചിരുന്നു.തുടര്‍ന്നാണ് പഴയങ്ങാടിയി എസ്.ഐ പി.എ ബിനുമോഹനും സംഘവും ഇന്ന് പുലര്‍ച്ചെ മണല്‍വേട്ടക്കിറങ്ങിയത്. മാട്ടൂലില്‍ വെച്ച് മൂന്ന് മണല്‍ ലോറികള്‍ പിടിച്ചെടുത്തു. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമായി തുടരുമെന്ന് പോലിസ് പറഞ്ഞു.



No comments