ഷുഹൈബ് വധം: രണ്ട് പ്രതികള്‍ കൂടി പിടിയില്‍
കണ്ണൂര്: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക് സെക്രട്ടറി എസ്.പി ഷുഹൈബിനെ വധിച്ച കേസില്‍ രണ്ട് പേരെ കൂടി പൊലീസ് പിടികൂടി. അവിനാശ്, നിജിന്‍ എന്നിവരെയാണ് മട്ടന്നൂര്‍ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് സി.പി.എം മുന്‍ ലോക്കല്‍ സെക്രട്ടറി അടക്കം നാല് പേര്‍ കൂടി പിടിയിലാകാനുണ്ട്.
തില്ലങ്കേരിയിലെ സി.പി.എം പ്രവര്‍ത്തകന്‍ ആകാശ് തില്ലങ്കേരി (28), രജില്‍ രാജ് (29), ജിതിന്‍ (28), ദീപ്ചന്ദ് (25), അഖില്‍ (27), അന്‍വര്‍ സാദത്ത് (32), സഞ്ജയ് (26), രജത്ത് (24), സംഗീത് (26), കെ.ബൈജു (36), അസ്‌കര്‍ (28) എന്നിവരെ പ്രതികളാക്കി പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കൊലപാതകം, സംഘം ചേര്‍ന്നുള്ള ആക്രമണം, വധശ്രമം, തെളിവ് നശിപ്പിക്കല്‍ എന്നിങ്ങനെ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 12ന് രാത്രിയാണ് ഷുഹൈബി (29)നെ തെരൂര്‍ തട്ടുകടയില്‍ വച്ചു വെട്ടിക്കൊലപ്പെടുത്തിയത്.



No comments