APP DOWNLOAD

TRENDING

കണ്ണു തുറക്കാതെ അധികൃതർ; കണ്ണടച്ച് വാഹനയാത്രക്കാർ; സീബ്രാലൈൻ മാഞ്ഞതോടെ കാൽനടയാത്രക്കാർ ദുരിതത്തിൽ



തളിപ്പറമ്പ: ഏറ്റവും തിരക്കേറിയ തളിപ്പറമ്പ് ബസ് സ്റ്റാൻഡിനു സമീപമുള്ള ദേശീയപാതയിൽ സീബ്രാലൈൻ മാഞ്ഞതോടെ യാത്രക്കാർ ദേശീയപാത മുറിച്ചുകടക്കാൻ ക്ലേശിക്കുന്നു.
വിദ്യാർഥികളടക്കം നിരവധി പേർ പലതവണ ശ്രമിച്ചതാണ് മറുവശത്തെത്തുന്നത്. കുട്ടികളും സ്ത്രീകളുമാണ് ഏറെ പ്രതിസന്ധി അനുഭവിക്കുന്നത്.
 ക്യാമറ: നൗഷാദ് മുയ്യം


 ഇടതടവില്ലാതെ വാഹനം കടന്നുപോകുന്ന നാലുവരി പാതയിൽ സീബ്രാലൈൻ പുനസ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
സീബ്രാലൈൻ മാഞ്ഞ സ്ഥലത്തു കൂടി കടന്ന് പോകുന്നവരോട് വാഹനയാത്രക്കാർ കയർക്കുന്നതും പതിവായിരിക്കുകയാണ്.
പലരും സീബ്രാലൈൻ ഇവിടെ ഒന്നുമില്ലല്ലോ പിന്നെന്തിനാണ് ഇതിലേ റോഡ് ക്രോസ് ചെയ്യുന്നത് എന്ന മട്ടിലാണ് വാഹനങ്ങളുമായി മരണപ്പാച്ചിൽ നടത്തുന്നത്.
റോഡ് മുറിച്ചു കടക്കാൻ ചിലപ്പോൾ പോലീസിൻറെ സഹായം യാത്രക്കാർക്ക് ലഭിക്കുന്നുണ്ടെങ്കിലും ഇത് പര്യാപ്തമല്ല.


ബസ്സുകൾ സീബ്രലൈനിൽ നിർത്തി യാത്രക്കാരെ കയറ്റുന്നതും പതിവാണ്. ഇതുമൂലം യാത്രക്കാർ മറ്റു ഭാഗങ്ങളുടെ റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതും അപകടം വിളിച്ചുവരുത്തുന്നു.



 യാത്രക്കാർ റോഡ് മുറിച്ചുകടക്കാൻ കൈകാണിച്ചു വാഹനങ്ങൾ നിർത്തിയാലും തൊട്ടു പിറകെ വരുന്ന വാഹനം നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളെ മറികടക്കുന്നതിനായി സീബ്രാലൈനുകൾ മാറന്ന് പാഞ്ഞെത്തുകയാണ്. ബൈക്കുകളാണ് കൂടുതലും ഇത്തരത്തിൽ മറ്റു വാഹനങ്ങളെ മറികടക്കാൻ ശ്രമിക്കുന്നത്.

റിപ്പോർട്ട്: അജ്മൽ പുളിയൂൽ


No comments