മൊബൈൽഫോൺ മോഷണം; മുതുകുട സ്വദേശി അറസ്റ്റിൽ
തളിപ്പറമ്പ: സുഹൃത്തായ അന്യസംസ്ഥാന തൊഴിലാളിയുടെ സ്മാർട്ട് ഫോൺ മോഷ്ടിച്ചയാൾ അറസ്റ്റിൽ. പട്ടുവം മുതുകുട സ്വദേശി കല്ലടുത്തുകല്ലായി വീട്ടിൽ അബ്ദുൽ കരീം (48)നെയാണ് തളിപ്പറമ്പ പ്രിൻസിപ്പൽ എസ്.ഐ.കെ.ദിനേശൻ അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ ആലങ്കിൽ തീയ്യറ്ററിനു സമീപം വാടക കോർടേഴ്സിൽ താമസിക്കുന്ന ഉത്തർപ്രദേശ് ഖൊരഖ്പൂർ സ്വദേശി സുനിൽ എന്നയാളുടെ ഒമ്പതിനായിരം രൂപ വിലവരുന്ന മൊബൈൽ ഫോണാണ് ഇയാൾ മോഷ്ടിച്ചത്.
സുനിലിന്റെ താമസസ്ഥലത്ത് സ്ഥിരമായി വരാറുള്ള കരിം ഇന്നലെ ഉച്ചയ്ക്ക് കോർട്ടേഴ്സിൽ എത്തി എല്ലാവരും ഉറങ്ങുന്ന സമയത്ത് മൊബൈൽ മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. ഉറക്കമുണർന്ന സുനിൽ മൊബൈൽ ഫോൺ കാണാത്തതിനെ തുടർന്ന് സമീപവാസികളോട് വിവരം പറഞ്ഞു ഉച്ചയ്ക്ക്അബ്ദുൽ കരീം കോർട്ടേഴ്സിൽ എത്തിയ വിവരം സമീപവാസികൾ ഇയാളെ അറിയിച്ചു.
തുടർന്ന് രാത്രിയോടെ തളിപ്പറമ്പ പോലീസിൽ പരാതി നൽകി. പോലീസ് സുനിലിന്റെ മോഷണം പോയ മൊബൈലിലേക്ക് വിളിച്ചപ്പോൾ ഇത് റിംഗ് ചെയ്യുന്നുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇന്ന് പുലർച്ചയോടെ മുതുകുടയിൽ വച്ച് ഇയാളെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.



No comments