APP DOWNLOAD

TRENDING

സൈക്കിൾ ഷോപ്പിന്റെ മറവിൽ നിരോധിത പുകയില വിൽപന; ഷോപ്പ് ഉടമ അറസ്റ്റിൽ; ഒളിപ്പിച്ചുവെച്ചത് കാറ്റുനിറച്ച ടയറിൽ



പയ്യന്നൂര്:സൈക്കിള്‍ ഷോപ്പിന്റെ മറവില്‍ വ്യാപകമായി നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നടത്തിയ ആള്‍ എക്‌സൈസ് സ്‌ക്വാഡിന്റെ പിടിയിലായി എട്ടിക്കുളം.പാലക്കോട് സൈക്കിള്‍ ഷോപ്പ് നടത്തിവന്ന ടി.കെ.അബ്ദുള്‍ ഹമീദാണ് പിടിയിലായത്.ഇയാളില്‍നിന്നും 22 കിലോ നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് കണ്ണൂർ എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ പി.കെ.സതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്



.ഇന്നലെ വൈകുന്നേരം മൂന്നരയോടെ കണ്ണൂര് നിന്നെത്തിയ എക്‌സൈസ് സ്‌ക്വാഡാണ് ഇയാളെ പിടികൂടിയത്.ആദ്യപരിശോധനയില്‍ കടയില്‍ പ്ലാസ്റ്റിക്ക് ചാക്കിലായി ഒളിപ്പിച്ച് വെച്ചിരുന്ന പുകയില ഉല്‍പന്നങ്ങള്‍ സംഘം പിടികൂടി.രഹസ്യ വിവരത്തി ൻ്റെ അടിസ്ഥാനത്തിൽ കൂടുതല്‍ പാക്കറ്റുകള്‍ കാണുമെന്നതിനാല്‍ പരിശോധനകള്‍ തുടര്‍ന്നിട്ടും ഒന്നും കിട്ടിയില്ല.



ഒടുവില്‍ കാറ്റ് നിറച്ച് വെച്ചിരുന്ന ലോറിയുടെ ടയര്‍ പരിശോധിച്ചപ്പോഴാണ് അതില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ കുത്തി നിറച്ചിരിക്കുന്നതായി കണ്ടെത്തിയത്.നിരവധി തവണ ഇയാളെ നിരോധിത പുകയില ഉല്‍പന്നങ്ങളുമായി പിടികൂടി കേസെടുത്തിരുന്നു.നിരോധിത പുകയില ഉല്‍പന്നങ്ങൾ വിറ്റഴിച്ച് വ്യാപാരം തകൃതിയായി നടക്കുന്നതിനിടയിലാണ് എക്സൈസിൻ്റെ പിടിയിലായത്.

No comments