ഏഴിമല നേവൽ അക്കാദമിയിലെ ഫോട്ടോഗ്രാഫർ തൂങ്ങിമരിച്ച നിലയിൽ
പയ്യന്നൂർ: ഏഴിമല നേവൽ അക്കാദമി ഉദ്യോഗസ്ഥനെ രാമന്തളിയിലെ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി .നാവിക അക്കാദമിയിലെ ഫോട്ടോഗ്രാഫറും കോഴിക്കോട് ബാലുശ്ശേരിസ്വദേശി യുമായ വി ടി അർജ്ജുൻ (26)നെയാണ് രാമന്തളി തെക്കുമ്പാടെ അക്കാദമി ഗെയിറ്റിനു സമീപത്തെവാടകവീട്ടിൽ കൈ ഞരമ്പ് മുറിച്ച ശേഷംതൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
അർജുൻ ചൊവ്വാഴ്ച ജോലിയ്ക്ക് എത്താത്തതിനെ തുടർന്ന വൈകുന്നേരത്തോടെ സഹപ്രവർത്തകർ അന്വേക്ഷിച്ച് എത്തിയപ്പോഴാണ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഒന്നരമാസം മുമ്പാണ് ഏഴിമലയിലേക്ക് സ്ഥലം മാറി വന്നത്.



No comments