APP DOWNLOAD

TRENDING

പയ്യന്നൂർഎഫ്.സി.ഐ.ഗോഡൗണിൽ വൻ തീപ്പിടുത്തം: ലക്ഷക്കണക്കിന് രൂപയുടെ അരിയും ഗോതമ്പും കത്തിനശിച്ചു



പയ്യന്നൂർ: പയ്യന്നൂരിലെ എഫ്.സി.ഐ ഗോഡൗണിൽ തീപ്പിടിച്ച് പതിനായിരക്കണക്കിന് ചാക്ക് അരിയും ഗോതമ്പും കത്തി നശിച്ചു.ഇന്ന് രാത്രി ഏഴ്മണിയോടെ നാലാമത്തെ ഗോഡൗണിലായിരുന്നു അപകടം.



അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് ഏറെ പ്രയത്നിച്ചാണ് തീ അണച്ചത്. ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.ലക്ഷങ്ങളുടെ നഷ്ട്ടമാണ് ഉണ്ടായിരിക്കുന്നത്. 

No comments