APP DOWNLOAD

TRENDING

ബാര്‍കോഴക്കേസില്‍ മാണിക്ക് തിരിച്ചടി; നിര്‍ണായക വിധിയുമായി കോടതി; അനുകൂല വിജിലൻസ് റിപ്പോർട്ട് തള്ളി



തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ മാണിക്ക് തിരിച്ചടി, നിര്‍ണായക വിധിയുമായി കോടതി. ബാര്‍ കോഴക്കേസില്‍ കെ.എം.മാണിക്ക് അനുകൂലമായ വിജിലന്‍സ് റിപ്പോര്‍ട്ട് വിജിലന്‍സ് തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. മാണി കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. കേസില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന്റെ അനുമതി വാങ്ങാന്‍ കോടതി വിജിലന്‍സിനെ ചുമതലപ്പെടുത്തുകയും ചെയ്തു.

ഡിസംബര്‍ 10ന് മുന്‍പ് സര്‍ക്കാര്‍ അനുമതി വാങ്ങാനാണ് വിജിലന്‍സിനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ബാര്‍ക്കോഴ കേസില്‍ മുന്‍ ധനമന്ത്രി കെ.എം.മാണിയെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള ഹര്‍ജിയാണ് കോടതി തള്ളിയത്. മാണിക്കെതിരേ തെളിവില്ലെന്ന് വ്യക്തമാക്കി അന്വേഷണ സംഘം സമര്‍പ്പിച്ച മൂന്നാമത്തെ റിപ്പോര്‍ട്ടാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളിയിരിക്കുന്നത്.

2014 ഡിസംബര്‍ പത്തിനാണു മാണിയെ പ്രതിയാക്കി ബാര്‍ കോഴക്കേസില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. ബാറുടമ ബിജു രമേശ് നടത്തിയ ആരോപണത്തെ തുടര്‍ന്നായിരുന്നു കേസ്. യുഡിഎഫ് കാലത്തുള്‍പ്പെടെ മൂന്നു അന്വേഷണ റിപ്പോര്‍ട്ടുകള്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരോപണം വലിയ രാഷ്ട്രീയ വിവാദമായി മാറ്റിയ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം സമര്‍പ്പിച്ച രണ്ടു റിപ്പോര്‍ട്ടിലടക്കം മൂന്നിലും തെളിവില്ലെന്നായിരുന്നു വിജിലന്‍സ് നിലപാട്.

No comments