APP DOWNLOAD

TRENDING

ഏഴാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ട്യൂഷന്‍ ടീച്ചറുടെ ഭര്‍ത്താവ് അറസ്റ്റില്‍; പ്രതിയെ നാട്ടുകാരും പോലീസും പിടികൂടി



തലശ്ശേരി: ട്യൂഷനെത്തിയ ഏഴാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ട്യൂഷന്‍ ടീച്ചറുടെ ഭര്‍ത്താവായ 58 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി നഗരത്തിലെ ഒരു വീട്ടില്‍ ട്യൂഷന് വന്നു കൊണ്ടിരുന്ന 12 വയസ്സുകാരിയെയാണ് തിങ്കളാഴ്ച രാത്രി ഏഴര മണിയോടെ അധ്യാപികയുടെ ഭര്‍ത്താവ് പീഡിപ്പിക്കാന്‍ ശ്രമിച്ചത.് പ്രതിയെ നാട്ടുകാരും പോലീസും കൂടി വീട്ടിലെ വാതില്‍ തകര്‍ത്താണ് പിടികൂടിയത.് അധ്യാപിക വീട്ടിലില്ലാത സമയത്ത് ട്യൂഷനുണ്ടെന്ന് കരുതി വീട്ടിലെത്തിയ കുട്ടിയെ പ്രതി തന്ത്രപൂര്‍വ്വം അകത്തേക്ക് ക്ഷണിക്കുകയായിരുന്നു. തുടര്‍ന്ന് മാനഭംഗപ്പെടുത്താനുള്ള ശ്രമം നടത്തി. ഇതിനിടെ പെണ്‍കുട്ടി കരഞ്ഞു കൊണ്ട് പുറത്തേക്ക് ഓടി. 
സംഭവം ശ്രദ്ധയില്‍പ്പെട്ട പരിസരവാസികളും നാട്ടുകാരും എത്തുമ്പോഴേക്കും പ്രതി വാതില്‍ അടച്ച് വീട്ടിനകത്ത് കൂടുകയായിരുന്നു.വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പ്രതി തുറക്കാതെ മുറിക്കകത്ത് തന്നെ കഴിയുകയായിരുന്നു. തുടര്‍ന്ന് സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് വാതില്‍ തകര്‍ത്ത് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തലശ്ശേരി എസ്.ഐ എ അഷറഫിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്ത പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തു. പീഡനത്തിനിരയായ പെണ്‍കുട്ടിയില്‍ നിന്ന് ഇന്ന് രാവിലെ വനിതാ പോലീസ് മൊഴി രേഖപ്പെടുത്തി. പ്രതിക്കെതിരെ പോക്സോ ആക്ട് പ്രകാരം പോലീസ് കേസെടുത്തു.

No comments