APP DOWNLOAD

TRENDING

പൊട്ടിപ്പൊളിഞ്ഞ് ചെളിക്കുളമായി ചിറക്കൊടി-പരിയാരം റോഡ്; ശോചനീയാവസ്ഥയില്‍ കിടക്കുന്ന റോഡില്‍ ദുരിതം പേറുന്നത് വിദ്യാര്‍ത്ഥികളും വാഹനയാത്രക്കാരും;ബഹുജന പ്രക്ഷോഭവുമായി നാട്ടുകാര്‍;


പരിയാരം: നിരവധി വാഹനങ്ങള്‍ പോകുന്ന ചിറക്കാടി പരിയാരം റോഡ് പൊട്ടിപ്പൊളിഞ്ഞ് ചെളിക്കുളമായി. പരിയാരം മുതല്‍ ചിറക്കാടി വരെയുള്ള റോഡാണ് പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുഷ്‌കരമായത്. റോഡില്‍ മിക്കയിടങ്ങളിലും വന്‍ കുഴികള്‍ രുപപ്പെട്ടിരിക്കുകയാണ്. കനത്തമഴയില്‍ വെള്ളം കുഴികളില്‍ നിറഞ്ഞ് ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ കുഴിയില്‍ അകപ്പെടുന്നത് പതിവ് കാഴ്ചയാണ് ഇവിടെ. 20 വര്‍ഷമായി അവഗണനയുടെ വക്കിലാണ് പരിയാരം - ചിറക്കാടി സ്വദേശികള്‍. പാലോട്ട് പള്ളിയില്‍ നിന്നും നിരവധി യാത്രക്കാര്‍ക്ക് സഞ്ചരിക്കേണ്ട ചിറക്കാടി പരിയാരം റോഡ് ശോചനീയാ വസ്ഥയിലായിട്ട് നാളുകളേറെയായി.
മട്ടന്നൂര്‍ നഗരസഭയുടെ ബഹു ഭൂരിഭാഗം ജനങ്ങളും തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമായ ഇവിടെ കഴിഞ്ഞ 20 വര്‍ഷമായി ഒരു രൂപപോലും റോഡിന്റെ ആവശ്യത്തിന് നഗരസഭ ചിലവഴിച്ചിട്ടില്ല. അഞ്ചുവര്‍ഷം മുമ്പ് അന്നത്തെ കൗണ്‍സിലര്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞിനെ കണ്ട് 18 ലക്ഷം രൂപ റോഡ് വികസനത്തിന് വകയിരുത്തുകയും റോഡില്‍ ടാര്‍ ചെയ്യുകയും ചെയ്തു. നഗരസഭയുടെ അവഗണനയില്‍ ഇപ്പോള്‍ കാല്‍നട യാത്രപോലും ദുസ്സഹമായ ഇവിടെ നിരവധി ജനങ്ങളാണ് ദുരിതമനുഭവിക്കുന്നത് പരിയാരം യുപി സ്‌കൂള്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് മട്ടന്നൂര്‍ പ്രദേശത്തുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വാഹനങ്ങള്‍ പോവുകയും ചെയ്യുന്നുണ്ട്. നിരവധി തവണ അധികൃതരെ കണ്ടെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. നഗരസഭയുടെ അവഗണനക്കെതിരെ ബഹുജന പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാര്‍.

No comments