APP DOWNLOAD

TRENDING

പണം തിരിച്ചുതരും അത്യാവശ്യം വന്നതുകൊണ്ടാ, ഞാൻ കള്ളനല്ല;ചുമരിൽ എഴുതി വച്ച് വീട്ടിൽ നിന്ന് സ്വർണ്ണവും പണവും കവർന്നു


തൃക്കരിപ്പൂർ: അത്യാവശ്യത്തിന് പണം എടുത്തതാണ് തിരിച്ചു തരും എന്ന് വീടിന്റെ ചുമരിൽ എഴുതിവച്ച് കള്ളൻ സ്വർണ്ണവും പണവും കൊണ്ടുപോയി. ചന്തേര പോലീസ്സ്റ്റേഷൻ പരിധിയിൽപ്പെട്ട തൃക്കരിപ്പൂർ ഉദിനൂരിലാണ് സംഭവം. ഉദിനൂർ പരത്തിച്ചാൽ ജുമാ മസ്ജിദിനു സമീപം താമസിക്കുന്ന മേലോത്ത് വീട്ടിൽ സി.കെ റാഷിദിന്റെയും സമീപത്തെ അബ്ദുൾ ഖാദറിന്റെ ഭാര്യ എ.ജി.ആയിഷയുടെ വീട്ടിലുമാണ് ഇന്ന് പുലർച്ചെ കവർച്ച നടന്നത്.ബന്ധുവിന്റെ മരണത്തെ തുടർന്ന് ഉദിനൂർ വടക്കേചാലിലേക്ക് പോയ റാഷിദിന്റെ കുടുംബം പുലർച്ചെ മൂന്ന് മണിയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ വീടിന്റെ അടുക്കള ഭാഗത്തെ ഗ്രിൽസിന്റെ പൂട്ട് തകർത്തതായി കണ്ടു.തുടർന്ന് പരിശോധിച്ചപ്പോഴാണ് മോഷ്ടാവ് കിടപ്പുമുറികളിലെ അലമാരകളിൽയിൽ സൂക്ഷിച്ചിരുന്ന 32,000 രൂപയും മൂന്ന് മോതിരവും,കമ്മലും ലോക്കറ്റും അപഹരിച്ചതായി മനസ്സിലായത്. ” പണം തിരിച്ചുതരും അത്യാവശ്യം വന്നതുകൊണ്ടാ, ഞാൻ കള്ളനല്ല ” എന്ന് ചുമരിൽ എഴുതി വച്ചാണ് തസ്കരൻ സ്ഥലത്ത് നിന്ന് മുങ്ങിയത്.



ആയിഷയുടെ കുടുംബം മകളുടെ പ്രസവ ശുശ്രൂഷയ്ക്കായി കാഞ്ഞങ്ങാട്ടെ ആശുപത്രിയിലാണുള്ളത് ഇവരെത്തിയാൽ മാത്രമെ വീട്ടിൽ നിന്ന് എന്തൊക്കെ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാകൂ. വിവരമറിഞ്ഞ് ചന്തേര പോലീസ് സ്ഥലത്തെത്തി. ഇക്കഴിഞ്ഞ ജൂൺ 5 ന് തൃക്കരിപ്പൂരിലെ വ്യാപാരി അബ്ദുൾ റഷീദിന്റെ വൾവക്കാട്ടെ വീട്ടിൽ നിന്നും 17പവനും അറുപതിനായിരം രൂപയും കവർന്നിരുന്നു. ഈ കേസിൽ ആരെയും പിടികൂടിയിട്ടില്ല. മാസങ്ങളുടെ ഇടവേളകളിൽ നടന്ന കവർച്ചകൾപ്രദേശവാസികളെ ഭീതിയിലാക്കി.

No comments