APP DOWNLOAD

TRENDING

പറമ്പ് കയ്യേറി റബ്ബര്‍ മരങ്ങള്‍ മുറിച്ചുമാറ്റിയ എഎസ്‌ഐക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്


പയ്യന്നൂര്:അടുത്ത പറമ്പില്‍ കയ്യേറ്റം നടത്തി റബ്ബര്‍ മരങ്ങള്‍ മുറിച്ചുമാറ്റിയ എഎസ്‌ഐക്കെതിരെ കേസ്സെടുക്കാന്‍ കോടതി ഉത്തരവ്.തന്റെ പറമ്പ് കയ്യേറി റബ്ബര്‍ മരങ്ങള്‍ മുറിച്ചു മാറ്റിയതായി തായിനേരിയില്‍ താമസിക്കുന്ന നീര്‍വേലില്‍ വര്‍ഗ്ഗീസ് നല്‍കിയ പരാതിയിലാണ് പഴയങ്ങാടി എഎസ്‌ഐ മാത്യു ജോസഫിനെതിരെ കേസെടുക്കാന്‍ പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്.



കഴിഞ്ഞവര്‍ഷം ആഗസ്ത് എട്ടിനായിരുന്നു പരാതിക്കാസ്പദമായ സംഭവം.വര്‍ഗ്ഗീസിന്റെ കുറ്റൂര്‍ വെള്ളരിയാനത്തിന് സമീപം ഇരൂളിലെ ഒന്നര എക്കര്‍ സ്ഥലത്ത് നിന്നും അഞ്ച് വര്‍ഷം പ്രായമായ പത്ത് റബ്ബര്‍ മരങ്ങള്‍ മുറിച്ചു മാറ്റിയെന്നായിരുന്നു പരാതി.വര്‍ഗ്ഗീസിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ അതിക്രമിച്ച് കയറിയതിനും നാശനഷ്ടം വരുത്തിയതിനും ഭീഷണിപ്പെടുത്തിയതിനുമെതിരെയാണ് കേസെടുക്കാന്‍ കോടതി ഉത്തരവിട്ടത്. ഹരജിക്കാരനു വേണ്ടി അഡ്വ.ടി.വി.വിനീഷ് ഹാജരായി

No comments