APP DOWNLOAD

TRENDING

പെരുന്നാളിനോടനുബന്ധിച്ച് മസ്കറ്റ് ശ്രീകണ്ഠാപുരം പഴയങ്ങാടി നിവാസികളുടെ സംഗമവും ഭാരവാഹി തിരഞ്ഞെടുപ്പും ബർക അൽ ബഹ്ജ ഫാമിൽ നടന്നു



മസ്കത്ത് :
പെരുന്നാളിനോടനുബന്ധിച്ച് കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠാപുരം മുനിസിപ്പിലാറ്റിലിയിലെ പഴയങ്ങാടി നിവാസികളുടെ സംഗമം ബർക അൽ ബഹ്ജ ഫാമിൽ നടന്നു.
കുട്ടികളുടെ വ്യത്യസ്ഥങ്ങളായ മൽസര പരിപാടികളും യുവ സാഹിത്യകാരനും കൂട്ടായ്മയിലെ അംഗവുമായ ഹാശിം സീരകത്തിന്റെ സദസ്യരോടുള്ള സംവാദവും പരിപാടിയുടെ  മാറ്റ് കൂട്ടി,
സംഗമത്തിൽ വെച്ച് കൂട്ടായ്മയുടെ പ്രഥമഭാരവാഹികളായി എപി മൊയ്തീൻ മുഖ്യ രക്ഷാധികാരി,
രക്ഷാധികാരികളായി
പിടിഎ ഗഫാർ ,പി പി മുഹമ്മദ്, വി കെ നജീബ്,
ചെയർമാനായി പിടിഎ ശുക്കൂർ,
വൈസ് ചെയർമാന്മാരായി
അലി അൽ ഖുബ്ബ, ശഫീഖ് എ പി
ജനറൽ കൺവീനറായി ശമീർ എം കെ
കൺവീനറുമാരായി
എം കെ റഷീദ്, നൗഷാദ് വി പി
ട്രഷററായി വിപി ജുബൈർ എന്നിവരേയും തിരഞ്ഞെടുത്തു.


പി ടി എ റഷീദ്, മുനീർ കെ.അഫ്സൽ കായക്കൂ ൽ, എ കെ മൊയ്തീൻ, ഷാനവാസ് എം കെ, ശംസീർ വി പി, അനസ് എ പി എന്നിവർ സംഗമത്തിന്ന് നേതൃത്വം നൽകി
മസ്കത്തിലുള്ള പഴയങ്ങാടി നിവാസികളുടെ ഉന്നമനത്തിന് ഊന്നൽ നൽകിക്കൊണ്ട് പ്രവർത്തിക്കാൻ സംഗമം തീരുമാനിച്ചു

No comments