ദളിതരെ അടിച്ചമർത്തുന്നതിനെതിരെ സിപിഐ എം ഹെഡ‌്പോസ‌്റ്റോഫീസ‌് മാർച്ച‌് നടത്തി
കണ്ണൂർ> ഉത്തരേന്ത്യയിൽ ദളിത‌് പ്രക്ഷോഭത്തെ അടിച്ചമർത്താൻ ശ്രമിക്കുന്ന ബിജെപി നടപടിയിൽ പ്രതിഷേധിച്ച‌് സിപിഐ എം നേതൃത്വത്തിൽ ഹെഡ‌്പോസ‌്റ്റോഫീസിലേക്ക‌് മാർച്ചും ധർണയും നടത്തി.
നൂറുകണക്കിനാളുകൾ പങ്കെടുത്ത ധർണ സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജൻ ഉദ‌്ഘാടനം ചെയ‌്തു. മോഡി സർക്കാരിന‌് കീഴിൽ ദളിത ജനവിഭാഗങ്ങൾ നിരന്തരം ആക്രമിക്കപ്പെടുകയാണ‌്.
ദളിതർ ആക്രമിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന ഇടങ്ങളിലൊക്കെ സിപിഐ എം ചെറുത്തുനിൽപുമായി മുന്നിലുണ്ടാവുമെന്ന‌് ജയരാജൻ പറഞ്ഞു. കേരളത്തിൽ പട്ടികജാതി﹣പട്ടിക വർഗ വിഭാഗം ജനങ്ങളുടെ അഭിവൃദ്ധിക്കായി എൽഡിഎഫ‌് സർക്കാർ നിരവധി മാതൃകാപദ്ധതികൾ നടപ്പാക്കുകയാണ‌്. സർക്കാരിന‌് അവമതിപ്പുണ്ടാക്കാൻ കള്ളക്കഥയുമായി ചില മാധ്യമങ്ങൾ രംഗത്തുണ്ട‌്. അതിലൊന്നാണ‌് ഇപ്പോൾ ഉയർത്തികൊണ്ടുവന്ന ചിത്രലേഖയുടെ വാർത്ത. ചിത്രലേഖയുടെ ചരിത്രം ഇവിടെയുള്ളവർക്കറിയാം. പട്ടികജാതിക്കാരായ അയൽവാസികൾക്കെതിരെ കേസ‌്കൊടുത്ത അവരെയാണ‌് പട്ടികജാതിക്കാരുടെ പ്രതീകമായി അവതരിപ്പിക്കാൻ നോക്കുന്നത‌്.
പുറത്തുള്ളവരെ തെറ്റിദ്ധരിപ്പിക്കാനായി മെനയുന്ന ഇത്തരം വാർത്തകൾക്ക‌് അൽപായുസേ ഉണ്ടാവുകയുള്ളൂ. ജയരാജൻ പറഞ്ഞു. ഉത്തരേന്ത്യയിൽ ബിജെപി നടത്തുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ചു ദളിത സംഘടനകൾ നടത്തിയ ഹർത്താലിന‌് പിന്തുണ പ്രഖ്യാപിച്ച കുമ്മനം രാജശേഖരൻ അപഹാസ്യനാവുകയാണെന്ന‌് കെ കെ രാഗേഷ‌് എംപി പറഞ്ഞു. ടി കൃഷ‌്ണൻ അധ്യക്ഷനായി. എം പ്രകാശൻ സ്വാഗതം പറഞ്ഞു.

No comments