APP DOWNLOAD

TRENDING

പരിയാരം ദേശിയപാതയിലെ സീബ്രാലൈനിൽ വിദ്യാർത്ഥിനിയെ കാർ ഇടിച്ച് വീഴ്ത്തി:നിർത്താതെ പോയ വാഹനത്തിനായി അന്വേഷണം ആരംഭിച്ചു



പരിയാരം: സീബ്രാലൈനില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ഇടിച്ചുവീഴ്ത്തി  നിര്‍ത്താതെ പോയ കാര്‍ കണ്ടെത്താന്‍ പോലീസ് അന്വേഷണമാരംഭിച്ചു. ഏഴിലോട്ടെ കൂടച്ചീരെ വീട്ടില്‍ തീര്‍ത്ഥശ്രീ(16)ക്കാണ് പരിക്കേറ്റത്. ഇക്കഴിഞ്ഞ 27 ന് ഉച്ചക്ക് ഒന്നരക്കായിരുന്നു അപകടം.



കുഞ്ഞിമംഗലം സ്‌കൂളില്‍ പ്ലസ് വണിന് പഠിക്കുന്ന തീര്‍ത്ഥശ്രീ ഏഴിലോട് ബസ്‌റ്റോപ്പിലെ സീബ്രാക്രോസ് മുറിച്ചുകടക്കുന്നതിനിടയിലാണ് ചുവന്ന മാരുതി സ്വിഫ്റ്റ് കാര്‍ കുട്ടിയെ ഇടിച്ചുവീഴ്ത്തിയത്.



ഉടന്‍ പരിയാരം മെഡിക്കല്‍ കോളജിലെത്തിച്ച പെണ്‍കുട്ടി തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. നിര്‍ത്താതെ പോയ കാര്‍ കണ്ടെത്തുന്നതിന് പോലീസ് വ്യാപക അന്വേഷണം ആരംഭിച്ചു. സീസിടിവി ദൃശ്യത്തില്‍ നിന്നും കാര്‍ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.

No comments