കണ്ടക്കൈ റോഡില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
മയ്യില്: കണ്ടക്കൈ റോഡില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. കണ്ടക്കൈ റോഡില്‍ ഓട്ടോയെ മറികടക്കുകയായിരുന്ന സ്വിഫ്റ്റ് കാര്‍ എതിരേ വരുന്ന മറ്റൊരു ഓട്ടോയില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ വാഹനങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ പറ്റി കാറിലുണ്ടായിരുന്നവര്‍ക്കാണ് പരിക്കുപറ്റിയത്. പരിക്കേറ്റ രണ്ടു പേരെയും കണ്ണൂര്‍എ.കെ.ജി.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



No comments