കനത്ത മഴ കാലിബ്രേഷന് വൈകുന്നു; കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തനമാരംഭിക്കുക അടുത്ത മാസത്തോടെ മാത്രം; വിമാനപ്പട്ടികയുടെ നിര്‍ണയം ഒക്ടോബറില്‍
കണ്ണൂർ: കനത്ത മഴ കാലിബ്രേഷന് വൈകുന്നു. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് വാണിജ്യാടിസ്ഥാനത്തില്‍ വിമാനം സെപ്റ്റംബര്‍ അവസാനവാരം സര്‍വീസ് നടത്തും. പ്രദേശത്ത് ഉണ്ടാവുന്ന കനത്ത മഴ കാരണം ലൈസന്‍സ് ലഭ്യമാക്കനുള്ള പ്രധാന പരീക്ഷണമായ കാലിബ്രേഷന്‍ വൈകുന്നതോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് വാണിജ്യാടിസ്ഥാനത്തില്‍ വിമാനം സെപ്റ്റംബര്‍ അവസാനവാരമാവും സര്‍വീസ് നടത്തുക. സെപ്റ്റംബര്‍ മധ്യത്തോടെ വിമാനത്താവളം വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് തുടങ്ങാന്‍ സജ്ജമാക്കുമെന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന യോഗം വിലയിരുത്തിയെങ്കിലും വിമാനക്കമ്പനികള്‍ ആറു മാസത്തിലൊരിക്കലാണ് ഷെഡ്യുളുകള്‍ നിശ്ചയിക്കുകയുന്നതിനാല്‍ ഒക്ടോബറില്‍ മാത്രമെ കണ്ണുരിലേക്കുള്ള വിമാനപ്പട്ടിക നിശ്ചയിക്കാനാവു.
സെപ്റ്റംബര്‍ പതിനഞ്ചിനകം ലൈസന്‍സ് ലഭിക്കുമെന്ന് ഏവിയേഷന്‍ വകുപ്പ് ഉറപ്പ് നല്‍കിയതോടെയാണ് സെപ്റ്റംബര്‍ വിമാനസര്‍വീസ് ആരംഭിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷയില്‍ വിമാനത്താവള കമ്പനി ആയ കിയാല്‍ ലൈസന്‍സ് ലഭിക്കുന്നതിന്റെ ഭാഗമായുള്ള എയര്‍ പോര്‍ട്ട് അതോറിറ്റിയുടെ കാലിബ്രേഷന്‍ വിമാനം അടുത്ത പത്ത് ദിവസത്തിനകം വിമാനത്താവളത്തില്‍ ഇറക്കി ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനക്ഷമത പരിശോധിക്കും. ഇതിനായി ഡോണിയര്‍ ഇനത്തില്‍പ്പെട്ട ചെറു വിമാനമാണ് പദ്ധതി പ്രദേശത്ത് എത്തുക. മഴ ശക്തമായതോടെ കാലിബ്രേഷന്‍ നടത്താനായില്ല. മഴ മാറിയാല്‍ മാത്രമെ നടത്താനാവും.
ഇതിനും പുറമെ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യുരിറ്റിയുടെ ഡല്‍ഹിയില്‍ നിന്നുള്ള സംഘവും പരിശോധന പൂര്‍ത്തികരിക്കാന്‍ ഇവിടെ എത്തുന്നുണ്ട്. പ്രധാനമായ രണ്ട് പരിശോധനകള്‍ പൂര്‍ത്തികരിച്ചാല്‍ ഉടന്‍ ലൈസന്‍സ് ലഭിമാക്കുനുള്ള നീക്കത്തിലാണ് കേന്ദ്ര ഏവിയേഷന്‍ വകുപ്പ്. കണ്ണുരില്‍ നിന്ന് ഗള്‍ഫ് രാജ്യത്തെക്കും പുറമെ സിങ്കപ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് അദ്യമേ തന്നെ സര്‍വീസ് അനുവദിക്കുന്ന കാര്യത്തിലും ഇതിനകം ഉറപ്പ് ലഭിച്ചിട്ടുണ്ട്. തല്‍ക്കാലം ഇന്ത്യന്‍ കമ്പനികളായ എയര്‍ ഇന്ത്യ സ്‌പൈസ്‌ജെറ്റ്, ഗോ ഇന്‍ഡിഗോ തുടങ്ങിയ കമ്പനികള്‍ക്കാവും അനുമതി നല്‍ക്കുക. വിദേശ വിമാന കമ്പനികള്‍ക്ക് കണ്ണുരില്‍ നിന്ന് സര്‍വീസ് നടത്താന്‍ കേന്ദ്രം സര്‍ക്കാര്‍ താല്‍ക്കാലം അനുമതി നല്‍കില്ല. കേന്ദ്രത്തിന്റെ ഉഡാന്‍ വിമാന പദ്ധതിയുടെ നിബന്ധനകള്‍ മാറ്റി കണ്ണുരില്‍ നിന്ന് ഉഡാന്‍ ആരംഭിക്കാന്‍ കേന്ദ്രം സമര്‍ദ്ദം ആരംഭിച്ചിട്ടുണ്ട്.



No comments