കണ്ണൂർ പാലക്കോട് ചൂട്ടാട് അഴിമുഖത്തു മണല്‍ തിട്ടിലിടിച്ച് ബോട്ട് മറിഞ്ഞു;തൊഴിലാളികള്‍ തലനാരിഴക്ക് രക്ഷപ്പെട്ടു
കണ്ണൂര്: പാലക്കോട് ചൂട്ടാട് അഴിമുഖത്തു മണല്‍ തിട്ടിലിടിച്ച് ബോട്ട് മറിഞ്ഞു. പയ്യന്നൂര്‍ രാമന്തളി പാലക്കോട് മത്സ്യ ബന്ധന വള്ളം മറിഞ്ഞു ഏഴ് തൊഴിലാളികള്‍ക്ക് പരിക്കു പറ്റി. രണ്ടു പേര്‍ മറുനാടന്‍ തൊഴിലാളികളാണ്. ഉച്ചയ്ക്ക് പന്ത്രണ്ട്മണിക്കാണ് അപകടം നടന്നത്. അല്‍ അബാ എന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. പുതിയങ്ങാടിയില്‍ നിന്നും മത്സ്യ ബന്ധനത്തിന് ശേഷം തിരികെ പാലക്കോട് ഫിഷ് ലാന്റിംങ് സെന്ററിലേക്ക് വരുമ്പോഴായിരുന്നു അപകടം. അഴിമുഖത്ത് അടിഞ്ഞ മണ്ണില്‍ ബോട്ടിടിച്ച് മറിയുകയായിരുന്നു. പന്ത്രണ്ട്പേരായിരുന്നു ബോട്ടിലുണ്ടായിരുന്നത്. പാലക്കോട് ഫിഷ് ലാന്റിംങ് സെന്ററില്‍ നിന്നും ബോട്ടുകളെത്തി മറിഞ്ഞ് ബോട്ട് കരയ്‌ക്കെത്തിച്ചു. ഒറീസ സ്വദേശികളായ ബിറ്റി, കണ്ണൂര്‍ സ്വദേശികളായ സലീം, സവാദ്, ഇസ്മയില്‍, ജാഫര്‍, അഷ്‌റഫ് എന്നിവര്‍ക്കാണ് നിസാര പരിക്കേറ്റത്. പാലക്കോട് അഴിമുഖത്ത് മണ്ണ് അടിഞ്ഞ് ഇത്തരത്തില്‍ അപകടങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്
No comments