ദുരിത പെയ്ത്ത്;കണ്ണൂരിൽ ഇങ്ങനെയൊരു മഴക്കെടുതി ആദ്യം
പഴശ്ശി അണക്കെട്ടിന്റെ മുഴുവൻ ഷട്ടറുകളും തുറന്ന നിലയിൽ. പുഴയിൽ കുത്തൊഴുക്ക് ശക്തമായതോടെയാണ് എല്ലാ ഷട്ടറുകളും തുറന്നത്.
ഇരിട്ടി∙ ചരിത്രത്തിൽ കേട്ടുകേൾവി ഇല്ലാത്ത വെള്ളപ്പൊക്കവും ഉരുൾപൊട്ടലും ദുരന്തങ്ങൾ വിതച്ച കനത്ത മഴയിൽ വിറങ്ങലിച്ച് മലയോരം.
∙ അയ്യൻകുന്ന്, ആറളം പഞ്ചായത്തുകളിലായി ബുധനാഴ്ച രാത്രിയും വ്യാഴാഴ്ചയുമായി ആറിടങ്ങളിൽ കൂടി ഉരുൾപൊട്ടൽ. കഴിഞ്ഞ ദിവസം ഉണ്ടായ ഉരുൾപൊട്ടലുകൾക്കു പിന്നാലെ കുണ്ടുമാങ്ങോട്, പാറക്കപ്പാറ, എടപ്പുഴ, ആറളം വനം എന്നിവിടങ്ങളിലാണു വീണ്ടും ഉരുൾപൊട്ടിയത്.
∙ 75 വീടുകൾ പൂർണമായി തകർന്നു
∙ ഇരുനൂറോളം വീടുകൾ ഭാഗികമായി തകർന്നു
∙ മുന്നൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ടു.
∙ 287 പേരെ വിവിധ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി.
∙ ആറളം വന്യജീവി സങ്കേതത്തിനു സമീപം വളയംചാൽ തൂക്കുപാലം ഒഴുകിപ്പോയി.
∙ വന്യജീവി സങ്കേതം സെക്യൂരിറ്റി ഓഫിസ് ഉൾപ്പെടെ തകർന്നു.
∙ മലയോര ഹൈവേയും ഇരിട്ടി–കൂട്ടുപുഴ സംസ്ഥാനാന്തര പാതയും അടക്കം മിക്ക റോഡുകളും മണ്ണിടിച്ചിലിലും മരംവീഴലിലും ഗതാഗതം മുടങ്ങി
∙ വൈദ്യുതി തടസ്സപ്പെട്ടു.
∙ ഇരു പഞ്ചായത്തുകളിലുമായി നൂറുകണക്കിന് ഏക്കർ സ്ഥലത്തെ കൃഷി നശിച്ചു
∙ ഒട്ടേറെ പാലങ്ങൾ ഒഴുകിപ്പോയി.
വനപാലകർ കാട്ടിൽ കുടുങ്ങിയത് 12 മണിക്കൂറോളംറളം വന്യജീവി സങ്കേതം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ ഉൾപ്പെടെ 12 വനം വകുപ്പ് ഉദ്യോഗസ്ഥരും ഇരുപത് പരിശീലകരും ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കം മൂലം കാട്ടിൽ കുടുങ്ങിയത് 12 മണിക്കൂറോളം. ആറളം വനത്തിലുണ്ടായ ഉരുൾപൊട്ടലിൽ ചീങ്കണ്ണിപ്പുഴ കരകവിഞ്ഞു വളയംചാലിൽ ആറളം വന്യജീവി സങ്കേതം അസിസ്റ്റന്റ് വാർഡന്റെ കാര്യാലയവും ഓഫിസുകളും ഡോർമെറ്ററിയും ഉൾപ്പെടെ വെള്ളത്തിലാവുകയായിരുന്നു. ഇന്നലെ പുലർച്ചെ ഒന്നോടെ ചുറ്റുവട്ടത്ത് കണ്ണെത്താദൂരത്തോളം വെള്ളം കയറിയതോടെ ഉദ്യോഗസ്ഥർക്കു പുറത്തിറങ്ങാനാവാത്ത സ്ഥിതിയായി.
ആറളം ഫാമിൽ നിന്നു പുനരധിവാസ മേഖലയിലേക്കുള്ള പാലത്തിന്റെ കൈവരിക്കു മുകളിലായിരുന്നു വെള്ളപ്പൊക്കം. സെക്യൂരിറ്റി ഓഫിസിന്റെ ജനലുകളും വാതിലും വെള്ളമെടുത്തു. മീൻമുട്ടി റോഡ് പൂർണമായും തകർന്നു. സങ്കേതം ആസ്ഥാനത്തു തറയിലും റോഡിലും നിരത്തിയ ഇന്റർലോക്ക് ഓടുകളും നശിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ടോടെ വെള്ളം താഴ്ന്ന ശേഷമാണ് ഇവർക്കു പുറംലോകത്ത് കടക്കാനായത്.
വളയംചാൽ പാലം പിന്നെയും ഒലിച്ചുപോയി
ഇരിട്ടി∙ ഒൻപതു ദിവസം മുൻപുണ്ടായ ഉരുൾപൊട്ടലിൽ തകർന്നു യുദ്ധകാലാടിസ്ഥാനത്തിൽ പുനർനിർമിച്ച വളയംചാൽ തൂക്കുപാലമാണ് ഇന്നലെ പുലർച്ചെ വീണ്ടും ഉണ്ടായ ഉരുൾപൊട്ടലിൽ തകർന്നത്. നൂറുകണക്കിനു വിദ്യാർഥികളും പുനരധിവാസ മേഖല, ആറളം വന്യജീവി സങ്കേതം, ഫാം എന്നിവിടങ്ങളിൽ നിന്നുള്ളവരും ഉപയോഗിക്കുന്ന പ്രധാന പാലമെന്ന നിലയിലാണ് പെട്ടെന്നു പുനർനിർമിച്ചത്. ഇന്നലെ തൂൺ അടക്കമാണ് ഉരുൾപൊട്ടലിൽ ഒഴുകിപ്പോയത്. ഗുരുതര ഗതാഗത പ്രശ്നമാണ് ഈ മേഖലയിൽ ഉണ്ടായിട്ടുള്ളത്.
പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ വെള്ളം കയറിയപ്പോൾ

No comments