APP DOWNLOAD

TRENDING

കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അനിശ്ചിതകാല സമരം രണ്ടാം ദിവസത്തിലേക്ക്



കണ്ണൂര്: കണ്ണൂര്‍ സര്‍വ്വകലാശാല സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ അനിശ്ചിതകാല റിലേ നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. അധികാരികളുടെ ജീവനക്കാരോടുള്ള രാഷ്ട്രീയ പകപോക്കലിനും, ചട്ടവിരുദ്ധ അച്ചടക്ക നടപടികള്‍ക്കുമെതിരെയാണ് സമരം. രണ്ടാം ദിവസത്തെ സമര പരിപാടി സംഘടനാ വൈസ് പ്രസിഡണ്ട് ഷാജി കരിപ്പത്ത് ഉദ്ഘാടനം ചെയ്തു. ഉപവാസമനുഷ്ഠിക്കുന്ന പ്രഭാത് കുമാര്‍, രാജന്‍ ബാബു എന്നിവരെ സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ പ്രസിഡണ്ട് ജയന്‍ ചാലില്‍ ഹാരാര്‍പ്പണം ചെയ്തു.

No comments