APP DOWNLOAD

TRENDING

കണ്ണൂർ വിമാനത്താവളത്തിൽ വിവിധ ഒഴിവുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു



കണ്ണൂര് വിമാനത്താവളത്തില്‍ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 14 തസ്തികകളിലായി 37 ഒഴിവുകളുണ്ട്. ബാഗേജ് സ്‌ക്രീനിങ് എക്സിക്യുട്ടീവ്, ഫയര്‍ ക്രൂ കമാന്‍ഡര്‍ എന്നിവയിലാണ് കൂടുതല്‍ ഒഴിവുകള്‍.
ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. സ്ഥലം വിട്ടുനല്‍കിയ കുടുംബങ്ങള്‍ ഓണ്‍ലൈന്‍ അപേക്ഷകൂടാതെ ലാന്‍ഡ് അക്വിസിഷന്‍ സര്‍ട്ടിഫക്കറ്റിന്‍റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതമുള്ള ഹാര്‍ഡ് കോപ്പിയും സമര്‍പ്പിക്കണം.വിശദവിവരങ്ങള്‍ക്കും അപേക്ഷ അയയ്ക്കുന്നതിനും http://www.kannurairport.in/index.php/careers എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ അയക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 10.

No comments