ശ്രീകണ്ഠപുരത്ത് മയക്കുമരുന്നുമായി രണ്ട് യുവാക്കള്‍ പിടിയില്‍
ശ്രീകണ്ഠാപുരം: എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി പി.ജനാര്‍ദ്ദനന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെ കെ എല്‍ 14 കെ 2955 മാരുതി റിട്‌സ് കാറില്‍ യാത്ര ചെയ്യുകയായിരുന്ന കോഴിക്കോട് ജില്ലയിലെ ഫറൂഖ് കഫാട്ട് കുന്നത്ത് വീട്ടില്‍ വാസിക്ക് (24 ), കോഴിക്കോട് രാമനാട്ടുകര പുതിയ പറമ്പത്ത് വീട്ടില്‍ ദില്‍ഷാദ് (24) എന്നിവരെ 3 ഗ്രാം എം ഡി എം എ സഹിതം അറസ്റ്റ് ചെയ്തു. ചെറിയ ഗുളിക രൂപത്തിലായിരുന്നു ഇത്. ഒരു ഗ്രാം കൈവശം വെച്ചാല്‍ 10 വര്‍ഷത്തിന്മേല്‍ ശിക്ഷ ലഭിക്കുന്നതാണ്. ഇത് മാര്‍ക്കറ്റില്‍ കിലോവിന് കോടിക്കണക്കിന് രൂപ വിലവരും. വിദേശ രാജ്യങ്ങളില്‍ ഡി ജെ പാര്‍ട്ടിക്ക് ഉപയോഗിക്കുന്ന ഈ ലഹരിമരുന്ന് കര്‍ണ്ണാടകയില്‍ നിന്നും പാര്‍ട്ടി കഴിഞ്ഞ് വഴി തെറ്റി ശ്രീകണ്ഠപുരത്ത് എത്തിചേരുകയായിരുന്നു.



No comments