ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് മുകളിൽ വൈദ്യുതി തൂൺ പൊട്ടിവീണ് യുവാവിന് പരിക്ക്
ചന്തേര: ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് മുകളിലെക്ക് വൈദ്യുതി തൂൺ പൊട്ടിവീണ് ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്കേറ്റു.കേമ്പിൾ ടീവി ടെക്നീഷ്യനായ ശരത്തിനാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയോടെ ഉദിനൂർ കുനുത്തൂരിലാണ് സംഭവം. അപകടംകണ്ട്ഓടി കൂടിയ നാട്ടുകാർ ഇയാളെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചിക്സ്ത നൽകിയ ശേഷം മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



No comments